ത്രിപുരയില്‍ എംഎല്‍എമാര്‍ സഭയിലെത്തുന്നത് ഉറങ്ങാനോ?, അഞ്ചുവര്‍ഷത്തിനിടെ 16 സാമാജികര്‍ ഒരു ചോദ്യം പോലും ഉന്നയിച്ചില്ല

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ  ത്രിപുര നിയമസഭയില്‍ ഭരണകക്ഷിയായ ഇടതുമുന്നണിയുടെ ഉള്‍പ്പെടെ 16 എംഎല്‍എമാര്‍ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ത്രിപുരയില്‍ എംഎല്‍എമാര്‍ സഭയിലെത്തുന്നത് ഉറങ്ങാനോ?, അഞ്ചുവര്‍ഷത്തിനിടെ 16 സാമാജികര്‍ ഒരു ചോദ്യം പോലും ഉന്നയിച്ചില്ല


അഗര്‍ത്തല: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ  ത്രിപുര നിയമസഭയില്‍ ഭരണകക്ഷിയായ ഇടതുമുന്നണിയുടെ ഉള്‍പ്പെടെ 16 എംഎല്‍എമാര്‍ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ഭരിക്കുന്ന സിപിഎമ്മിന്റെ എംഎല്‍എ ഹരിചരണ്‍ സര്‍ക്കാര്‍ ഇക്കാലയളവില്‍ ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചതെന്നും ത്രിപുര ഇലക്ഷന്‍ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രത്തന്‍ ലാല്‍ നാഥാണ് ഏറ്റവുമധികം ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചത്. 1706 ചോദ്യങ്ങളാണ് രത്തന്‍ ലാല്‍ നാഥിന്റെ പേരിലുളളത്. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലാണ്.

ത്രിപുരയിലെ മൊത്തം എംഎല്‍എമാരുടെ 73 ശതമാനം വരുന്ന 44 എംഎല്‍എമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ നിയമസഭയില്‍ 4032 ചോദ്യങ്ങളാണ് ഉന്നയിച്ചത്.  രത്തന്‍ ലാല്‍ നാഥിന്റെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് മികച്ചതല്ലെന്നാണ് വിലയിരുത്തല്‍. നിയമസഭയില്‍ ഉന്നയിച്ച മൊത്തം ചോദ്യങ്ങളുടെ 42 ശതമാനവും രത്തന്‍ ലാല്‍ നാഥിന് അവകാശപ്പെട്ടതാണ്. അടുത്തിടെ മരിച്ച സിപിഎം എംഎല്‍എ 
സമീര്‍ ദേബ് സര്‍ക്കാരും, ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആഷിഷ് കുമാര്‍ സാഹ എന്നിവരാണ് തൊട്ടുപിന്നില്‍.488 ചോദ്യങ്ങളാണ് സമീര്‍ ദേബ് സര്‍ക്കാര്‍ ഉന്നയിച്ചത്.

2013 ല്‍ ആരംഭിച്ച 11-ാം നിയമസഭ 73 ദിവസം മാത്രമാണ് സമ്മേളിച്ചത്. 2015ല്‍ 15 ദിവസം നീണ്ടുനിന്ന സമ്മേളനമാണ് ഏറ്റവും ദീര്‍ഘമായിട്ടുളളത്. അവതരിപ്പിച്ച 47 ബില്ലുകളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം നിയമമായതായും ഇലക്ഷന്‍ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com