ബിജെപി സര്‍ക്കാരിന് പ്രതിപക്ഷ ബഹുമാനം തീരെയില്ലേ?; രാഹുല്‍ റിപബ്ലിക്ക് പരേഡ് വീക്ഷിച്ചത് ആറാം നിരയില്‍ ഇരുന്ന് 

ഒരു മടിയും കൂടാതെ പരേഡില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്.
ബിജെപി സര്‍ക്കാരിന് പ്രതിപക്ഷ ബഹുമാനം തീരെയില്ലേ?; രാഹുല്‍ റിപബ്ലിക്ക് പരേഡ് വീക്ഷിച്ചത് ആറാം നിരയില്‍ ഇരുന്ന് 

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റിപബ്ലിക്ക് ദിന പരേഡ് വീക്ഷിച്ചത് ആറാം നിരയില്‍ സാധാരണ പൗരനെ പോലെ. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത് നാലാം നിരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി വൈകിയ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന് സീറ്റ് അനുവദിച്ചിരിക്കുന്നത് ആറാം നിരയിലാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഒരു മടിയും കൂടാതെ പരേഡില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദിന്റെ അരികില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി പരേഡ് വീക്ഷിച്ചത്. പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയുടെ അധ്യക്ഷന് മുന്‍നിരയില്‍ സീറ്റ് അനുവദിക്കുന്നതിന് പകരം പിന്‍നിരയിലേക്ക് പിന്തളളിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

 മുന്‍ വര്‍ഷങ്ങളിലെല്ലാം മുന്‍നിരയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന് സീറ്റ് ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധിയാണ് പരേഡില്‍ പങ്കെടുത്തത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ് ഒരുമാസം മാത്രം തികഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാന്യമായ ഇരിപ്പിടം നല്‍കാതിരുന്നത് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

അതേസമയം 10 ആസിയാന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ റിപബ്ലിക്ക് പരേഡില്‍ പങ്കെടുത്തതുകൊണ്ടാണ് ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം വരുത്തിയതെന്നാണ് ബിജെപി വിശദീകരണം. രാഷ്ട്രീയക്കാര്‍ പരാതികള്‍ ഉന്നയിക്കാതെ മഹത്വം പ്രകടിപ്പിക്കാനാണ് തയ്യാറാകേണ്ടതെന്ന് ബിജെപി നേതാവ് സുദന്‍ഷു മിത്തല്‍ പറഞ്ഞു. 

അതേസമയം രാഹുല്‍ ഗാന്ധിക്ക് മാന്യമായ ഇരിപ്പിടം അനുവദിക്കാതിരുന്നത് ജനാധിപത്യ ലംഘനമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com