പട്ടിയെ കളിപ്പിക്കവേ യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു; ദുരൂഹതയെന്ന് മാതാപിതാക്കള്‍

പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കേ യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു.  ആമസോണിലെ ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍
പട്ടിയെ കളിപ്പിക്കവേ യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു; ദുരൂഹതയെന്ന് മാതാപിതാക്കള്‍

ഹൈദരാബാദ്: പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കേ യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു.  ആമസോണിലെ ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ഹൈദരാബാദ് കുകാട്ടുപളളിയില്‍  വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സായ്പ്രസാദ് മുതിരാജിന്റെ ഭാര്യയായ ലാഡ്‌ലി മുതിരാജാണ് ദാരുണമായി മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കേ ബാലന്‍സ് തെറ്റി 24കാരി താഴെയ്ക്ക് വീഴുകയായിരുന്നുവെന്നാണ്് ഭര്‍ത്താവിന്റെ വിശദീകരണം. കെട്ടിടത്തിന്റെ മുകളില്‍ കമ്പി കൊണ്ടുളള സംരക്ഷണ ഭിത്തിയില്‍ ഇരിക്കുകയായിരുന്ന ലാഡ്‌ലിയുടെ നേര്‍ക്ക് പട്ടി കുതിച്ചു. ഇതില്‍ നിയന്ത്രണം നഷ്ടമായ ഭാര്യ താഴെക്ക് വീഴുകയായിരുന്നുവെന്ന് ഭര്‍ത്താവ് വിശദീകരിക്കുന്നു.

ഗുരുതരമായി പരുക്കേറ്റ ലാഡ്‌ലിയെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം മകളുടെ മരണത്തില്‍ ദുരുഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. മഞ്ഞുകാലത്ത് പുലര്‍ച്ചെ മകള്‍ എന്തിന് കെട്ടിടത്തിന്റെ മുകളില്‍ പോയെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നു. 

2015ല്‍ യുവതിയുടെ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് ലാഡ്‌ലിയും സായ്പ്രസാദും വിവാഹിതരായത്. അസ്വാഭാവിക മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com