സമുദായിക സംഘര്‍ഷത്തിനിടെ വെടിവയ്പ്പ്;  യുപിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു,  പങ്കില്ലെന്ന് ബിജെപി

തിരങ്ക യാത്രയുമായോ, നടന്നിരിക്കുന്ന സംഭവങ്ങളുമായോ തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ബിജെപി നിലപാട്
സമുദായിക സംഘര്‍ഷത്തിനിടെ വെടിവയ്പ്പ്;  യുപിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു,  പങ്കില്ലെന്ന് ബിജെപി

ലഖ്‌നൗ: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അനുമതിയില്ലാതെ റാലി നടത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമുദായിക സംഘര്‍ഷത്തിനിടയില്‍ വെടിവയ്പ്പ്. രണ്ട് സാമുദായിക ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. 

ചന്ദന്‍ ഗുപ്ത(22) എന്ന യുവാവാണ് നെഞ്ചിന് വെടിയേറ്റ് മരിച്ചത്. വെടിവയ്പ്പിന് മുന്‍പ് പരിസ്പരം കല്ലുകള്‍ എറിഞ്ഞായിരുന്നു ഇവരുടെ ആക്രമണം. അനുവാദം വാങ്ങാതെയായിരുന്നു തിരങ്ക യാത്ര എന്ന പേരില്‍ റിപ്പബ്ലിക് ദിന റാലി സംഘടിപ്പിച്ചതെന്ന് കാസ്ഖഞ്ച് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും, കുടുതല്‍ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു വിഭാഗത്തിലെ വ്യക്തി മറ്റൊരു വിഭാഗത്തിലെ യുവാവിനെ അടിച്ചതും, തിരങ്ക യാത്രയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയ മുദ്രാവാക്യവുമെല്ലാമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എന്നാല്‍ തിരങ്ക യാത്രയുമായോ, നടന്നിരിക്കുന്ന സംഭവങ്ങളുമായോ തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നാണ് ബിജെപി നിലപാട്. പ്രദേശവാസികളാണ് തിരങ്ക യാത്ര സംഘടിപ്പിച്ചതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com