നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്; ഹൈദരാബാദില്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം

By സമകാലികമലയാളം ഡെസ്‌ക്   |   Published: 28th January 2018 09:42 PM  |  

Last Updated: 28th January 2018 09:44 PM  |   A+A-   |  

tamannabmbm

ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം തമന്ന ബാട്ടിയയ്‌ക്കെതിരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത് നഗറിലുള്ള ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. അതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് യുവാവ് ചെരുപ്പെടുത്ത് തമന്നയ്ക്ക് നേരെ എറിയുകയായിരുന്നു. തമന്നയെയാണ് എറിഞ്ഞതെങ്കിലും ചെരുപ്പ് ചെന്ന് പതിച്ചത് ജ്വല്ലറിയിലെ ഒരു ജോലിക്കാരന്റെ ദേഹത്തായിരുന്നു. 

ബിടെക് ബിരുദധാരിയായ യുവാവാണ് തമന്നയ്ക്ക് നേരെ ചെരിപ്പേറ് നടത്തിയതെന്ന് നയാഗ്ര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി രവീന്ദര്‍ പറഞ്ഞു. തമന്ന അവസാനമായി അഭിനയിച്ച ചിത്രത്തിലെ റോളിനോടുള്ള വിയോജിപ്പിന്റെ പേരിലാണ് ചെറിപ്പേറ് നടത്തിയതെന്ന് യുവാവ് പിന്നീട് പൊലീസിനോട് സമ്മതിച്ചു. 

 

തമന്നയുട ദേഹത്ത് ചെരിപ്പ് വീണില്ലെങ്കിലും ചെരിപ്പേറ് കിട്ടിയ ജ്വല്ലറി എംപ്ലോയിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ബാഹുബലി ഒന്നിലും രണ്ടിലും പ്രധാന വേഷങ്ങള്‍ ചെയ്ത താരമാണ് തമന്ന. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് .തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്പ് 2005ല്‍ പുറത്തിറങ്ങിയ സോ ഫാര്‍, ചാന്ദ് സാ റോഷന്‍ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.