പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാനാവില്ല; മോദിക്ക് പുരസ്‌കാര ജേതാവിന്റെ കത്ത് 

എനിക്ക് പത്മപുരസ്‌കാരം നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ട്. താങ്കളുടെ സര്‍ക്കാരിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ എനിക്കുള്ള വിമുഖത അറിയിക്കുന്നു.
പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാനാവില്ല; മോദിക്ക് പുരസ്‌കാര ജേതാവിന്റെ കത്ത് 

ന്യൂഡല്‍ഹി: പത്മശ്രീ പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്നറിയിച്ച് പത്മ പുരസ്‌കാര ജേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഒരു സന്യാസി ആയതിനായല്‍ പുരസ്‌കാരങ്ങളില്‍ തത്പരനല്ലെന്നാണ് കത്തില്‍ പറയുന്നത്. ജനുവരി 26ന് അയച്ച കത്തില്‍ തന്നെ അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും സ്വാമി സിദ്ധേശ്വര്‍ പറഞ്ഞു.

എനിക്ക് പത്മപുരസ്‌കാരം നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ട്. താങ്കളുടെ സര്‍ക്കാരിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ എനിക്കുള്ള വിമുഖത അറിയിക്കുന്നു. ഒരു സന്യാസി എന്ന നിലയില്‍ എനിക്ക് പുരസ്‌കാരങ്ങളില്‍ താത്പര്യമില്ല. പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാത്ത എന്റെ തീരുമാനത്തെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായയും സിദ്ധേശ്വര്‍ കത്തില്‍ പറഞ്ഞു

ആത്മീയതയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയ സിദ്ധേശ്വറിന് നിരവധി ആരാധകരാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com