ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് പെണ്‍മക്കളെ വേണ്ട; ഞെട്ടിപ്പിക്കുന്ന സര്‍വേ പുറത്ത്

സ്ത്രീകളോടുള്ള ആദരസൂചകമായി പിങ്ക് നിറത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് പെണ്‍മക്കളെ വേണ്ട; ഞെട്ടിപ്പിക്കുന്ന സര്‍വേ പുറത്ത്

ന്യൂഡെല്‍ഹി: നിരവധി ക്യാപംയിനുകള്‍ നടത്തിയിട്ടും ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളോടുള്ള താല്പര്യം വര്‍ധിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇന്ന് പാര്‍ലമെന്റിന് മുന്നില്‍ വച്ച 20172018 സാമ്പത്തിക സര്‍വേയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. സ്ത്രീകളോടുള്ള ആദരസൂചകമായി പിങ്ക് നിറത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആണ്‍കുട്ടികള്‍ ഉണ്ടാകുന്നത് വരെ ഇന്ത്യയിലെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് തുടരുമെന്നും മുഖ്യ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രമണ്യന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി ജന്മം കൊണ്ട 2.1 കോടി പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. 

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ എത്തുന്നുണ്ടെങ്കിലും ഇപ്പോഴും അവരെ അംഗീകരിക്കാന്‍ സമൂഹത്തിലെ ഒരു വിഭാഗം തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് അത്ര നല്ലതല്ലെന്ന് കാഴ്ചപ്പാടാണ് സമൂഹത്തിന്റെതെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം രാജ്യത്തെ സ്ത്രീകളുടെ ജീവിതസാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ടെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

പത്ത് വര്‍ഷം മുന്‍പ് ആരോഗ്യ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുമായിരുന്ന സ്ത്രീകള്‍ 62 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 74.5 ശതമാനമായി വര്‍ദ്ധിച്ചു. മാനസികമായോ ശാരീരികമായോ പീഡനത്തിന് വിധേയരാകാത്ത സ്ത്രീകളുടെ എണ്ണം ഇക്കാലയളവില്‍ 63ല്‍ നിന്നും 71 ശതമാനമായി വര്‍ദ്ധിച്ചതായും സര്‍വേയില്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com