ഈ അക്രമം നാണക്കേട്; ആവര്‍ത്തിക്കരുതെന്ന് ആദിത്യനാഥിനോട് ഗവര്‍ണര്‍ 

സാമുദായിക സംഘര്‍ഷത്തിന് പരിഹാരം കാണാത്ത യോഗി സര്‍ക്കാര്‍ നടപടി നാണക്കേടാണ്. ഉത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം 
ഈ അക്രമം നാണക്കേട്; ആവര്‍ത്തിക്കരുതെന്ന് ആദിത്യനാഥിനോട് ഗവര്‍ണര്‍ 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലെ സാമുദായിക സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാംനായിക് രംഗത്ത്. സംഭവത്തിന് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി നാണക്കേടാണ്. ഉത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആക്രമണം സംസ്ഥാനത്തെ ഒട്ടാകെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന മന്ത്രി  സിദ്ധാര്‍ത്ഥനാഥ് സിങ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 112 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗി സര്‍ക്കാര്‍ അധികാരമേറ്റിട്ട് വര്‍ഷം തികയുന്നതിന് മുന്‍പായാണ് യുപിയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്. 

വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്‍ വെടിയേറ്റ് 22 കാരനായ ചന്ദന്‍ ഗുപ്ത മരിച്ചത്. തുടര്‍ന്നാണ് ഇരു ഇരുവിഭാവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്.സംഭവത്തെ തുടര്‍ന്ന് വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്. രണ്ടുബസുകളും നിരവധി വാഹനങ്ങളും അടിച്ചുതകര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com