ഒരു വശത്ത് ഭരണഘടനയും മറുവശത്ത് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ രചനകളും; മോദിയുടെ ഇരട്ടത്താപ്പ് ഇവിടെ വ്യക്തമെന്ന് ശശി തരൂര്‍

അടിസ്ഥാനപരമായി വികലമാക്കപ്പെട്ട ഭരണഘടനയാണ് നമ്മുടേതെന്ന അഭിപ്രായപ്പെടുന്ന വ്യക്തിയാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായ
ഒരു വശത്ത് ഭരണഘടനയും മറുവശത്ത് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ രചനകളും; മോദിയുടെ ഇരട്ടത്താപ്പ് ഇവിടെ വ്യക്തമെന്ന് ശശി തരൂര്‍

ജയ്പൂര്‍: ഒരു കയ്യില്‍ ഭരണഘടനയേയും മറു കയ്യില്‍ ഭരണഘടനയെ എതിര്‍ക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ കൃതികളും വെച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ശശി തരൂര്‍ എംപി. എന്തുകൊണ്ട് ഞാന്‍ ഒരു ഹിന്ദുവാകുന്ന എന്ന തന്റെ പുസ്തകത്തിന്‍മേല്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 

ഒരു വശത്ത് ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്ന് അവകാശപ്പെടുകയും മറുവശത്ത് ഭരണഘടനയില്‍ വിശ്വസിക്കാത്ത ദീന്‍ ദയാല്‍ ഉപാദ്ധ്യായെ വാഴ്ത്തുകയും, അദ്ദേഹത്തിന്റെ രചനകള്‍ പഠിക്കാന്‍ തന്റെ മന്ത്രാലയത്തോട് പറയുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് നമ്മുടേത്. അടിസ്ഥാനപരമായി വികലമാക്കപ്പെട്ട ഭരണഘടനയാണ് നമ്മുടേതെന്ന അഭിപ്രായപ്പെടുന്ന വ്യക്തിയാണ് ദീന്‍ദയാല്‍ ഉപാദ്ധ്യാ.

രണ്ട് ചിന്താധാരകളും പരസ്പര വിരുദ്ധമാണ്. ഇത് രണ്ടിനേയും ഒരേ വാക്യത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ അത് രണ്ടിനേയും ഒരുമിച്ച് ഉപയോഗിക്കുകയും, രാജ്യത്ത് നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും അക്കാര്യം വിട്ടുനില്‍ക്കുകയും ചെയ്യുന്നത് അസ്വസ്ഥമാക്കേണ്ട കാര്യമാണെന്നും ശശി തരൂര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com