കൊന്നാല്‍ തിരിച്ചു കൊല്ലണം; ഇതിലൂടെ മാത്രമെ മതങ്ങളെ നിലനിര്‍ത്താനാവുകയുള്ളുവെന്ന് സംഘ്പരിവാര്‍ നേതാവ്

 കൊലപാതകത്തില്‍ കുറ്റബോധമില്ല-അടിച്ചാല്‍ തിരിച്ചടിക്കണം- സമൂദായത്തെ സംരക്ഷിക്കുന്നതിന് ഇത്തരത്തിലുള്ള തിരിച്ചടികള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. 
കൊന്നാല്‍ തിരിച്ചു കൊല്ലണം; ഇതിലൂടെ മാത്രമെ മതങ്ങളെ നിലനിര്‍ത്താനാവുകയുള്ളുവെന്ന് സംഘ്പരിവാര്‍ നേതാവ്

ബംഗുളുരു: സാമൂദായിക കൊലപാതകങ്ങളെ ന്യായികരിച്ച് വി.എച്ച്പി നേതാവ് രംഗത്ത്. ഞങ്ങളുടെ പ്രവര്‍ത്തകനെ കൊന്നതുകൊണ്ടാണ് പ്രതിചേര്‍ക്കപ്പെട്ട ബഷീറിനെയും കൊന്നതെന്നും അതില്‍ തെറ്റില്ലെന്നും വി.എച്ച്.പി ദക്ഷിണ കന്നഡ പ്രസിഡന്റ്്ജഗദീഷ് ഷെന്‍വ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വി.എച്ച്.പി പ്രവര്‍ത്തകനായ ദീപക് റാവുവിന്റെ മരണത്തില്‍ പ്രതിയെന്നു സംശയിക്കപ്പെട്ട ബഷീര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ വിഎച്ച്പിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതില്‍ കുറ്റബോധമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കമെന്നാതാണ് പാര്‍ട്ടിയുടെ നയമെന്നും ജഗദിഷ് പറഞ്ഞു.സമൂദായത്തെ സംരക്ഷിക്കുന്നതിന് ഇത്തരത്തിലുള്ള തിരിച്ചടികള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അതിലൂടെ മാത്രമേ ഒരോ മതസമുദായത്തെയും നിലനിര്‍ത്താന്‍ കഴിയുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം സമൂഹ മാധ്യമങ്ങളില്‍ വൈറലായ വി.എച്ച്.പി നേതാവിന്റെ പ്രഭാഷണം പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. 
സാമൂദായിക സംഘര്‍ഷങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് ദക്ഷിണ കര്‍ണ്ണാടക. ഈ സാഹചര്യത്തില്‍ വി.എച്ച്.പി നേതാവിന്റെ പ്രസ്താവന കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗദീഷിനെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യവുമായി കര്‍ണ്ണാടക ഡി.വൈ.എഫ്.ഐ നേതാവായ മുനീര്‍ കത്തിപള്ള രംഗത്തെത്തി. ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന പൊലീസ് സംരക്ഷണം നിര്‍ത്തലാക്കണമെന്നും വിവാദ പരാമര്‍ശത്തിനെതിരെ കേസെടുക്കാന്‍ പൊലീസ് കേസെടുക്കാന്‍ പൊലീസ് തയ്യാറിയിട്ടുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com