പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ 2018 നിര്‍ണായകമെന്ന് രാഷ്ട്രപതി ; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം

ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമകരമായ ദൗത്യം തുടരുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് സര്‍ക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്
പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ 2018 നിര്‍ണായകമെന്ന് രാഷ്ട്രപതി ; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി : പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ 2018 നിര്‍ണായകമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും രാഷ്ട്രപതി പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി. 

2016 ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള വര്‍ഷമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണായകമാണ്. പാവപ്പെട്ടവര്‍ക്ക് നിരവധി അവസരങ്ങളാണ് സര്‍ക്കാര്‍ തുറന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമകരമായ ദൗത്യം തുടരുകയാണ്. സ്വയം സഹായ  സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് സര്‍ക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. 

ബജറ്റില്‍ കര്‍ഷകര്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കും മുന്‍ഗണന. വിള ഇന്‍ഷുറന്‍സ് 18 കോടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടു.  കര്‍ഷക വരുമാനം ഇരട്ടിയാക്കാന്‍ ശ്രമം തുടരുന്നു. ജന്‍ധന്‍ യോജനയിലൂടെ ബാങ്കിംഗ് സംവിധാനം ശക്തിപ്പെട്ടു.  പാവപ്പെട്ടവരും ബാങ്കിംഗ് മേഖലയും തമ്മിലുള്ള അകലം കുറച്ചു. ജന്‍ധന്‍ യോജനയിലൂടെ ആവശ്യമുള്ളവര്‍ക്കെല്ലാം സഹായം നല്‍കും. മുത്തലാഖ് ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മുസ്ലീം വനിതകളുടെ മുന്നേറ്റത്തിനാണ് മുത്തലാഖ് ബില്‍. 

ന്യീനപക്ഷ വിഭാഗങ്ങളിടെ യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി. മുതിര്‍ന്ന പൗന്മാരുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കുന്നു. ആദിവാസികളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്തിയ പ്രാധാന്യം നല്‍കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ആയശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com