മക്കള്‍ക്ക് തമിഴ് പേരിടൂ; ഹിന്ദി വിരുദ്ധ പ്രഖ്യാപനത്തിനു പിന്നാലെ ആഹ്വാനവുമായി സ്റ്റാലിന്‍

മക്കള്‍ക്ക് തമിഴ് പേരിടൂ; ഹിന്ദി വിരുദ്ധ പ്രഖ്യാപനത്തിനു പിന്നാലെ ആഹ്വാനവുമായി സ്റ്റാലിന്‍
മക്കള്‍ക്ക് തമിഴ് പേരിടൂ; ഹിന്ദി വിരുദ്ധ പ്രഖ്യാപനത്തിനു പിന്നാലെ ആഹ്വാനവുമായി സ്റ്റാലിന്‍

ചെന്നൈ: മക്കള്‍ക്ക് തമിഴ് പേരിടാന്‍ ആഹ്വാനം ചെയ്ത് ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റാലിന്റെ ആഹ്വാനം.

കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ 1965ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ രീതിയില്‍പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഡിഎംകെ നിര്‍ബന്ധിതരാകുമെന്ന് ഞായറാഴ്ച സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ഒരു കല്ല്യാണ വിരുന്നില്‍ പങ്കെടുത്തുകൊണ്ട് സ്റ്റാലിന്‍ ദമ്പതികളോട് മക്കള്‍ക്ക് തമിഴ് പേരിടാന്‍ അഭ്യര്‍ത്ഥിച്ചത്.

അപരാജിതന്‍, പ്രീതി എന്നിവരുടെ വിവാഹ വിരുന്നിലാണ് സ്റ്റാലിന്‍ പങ്കെടുത്തത്. ഇവരുടെ പേരുകള്‍ വായിച്ചുകൊണ്ട് അവിടെ കൂടിനില്‍ക്കുന്നവരോടായി സ്റ്റാലിന്‍ പറഞ്ഞത് ഇവര്‍ മക്കള്‍ക്ക് മനോഹരമായ തമിഴ് പേരിടുകയാണെങ്കില്‍ അതുകൂടുതല്‍ അനുയോജ്യമാകുമെന്നാണ്.

തനിക്ക് അയ്യാദുരൈ എന്ന പേരിടാനാണ് പിതാവ് കരുണാനിധി ആഗ്രഹിച്ചതെന്ന് സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ റഷ്യന്‍ കമ്മ്യൂണിസറ്റ് നേതാവായ ജോസഫ് സ്റ്റാലിന്റെ മരണത്തെ തുടര്‍ന്നുള്ള ഒരു അനുശോചന പരിപാടിയില്‍ കലൈഞ്ജര്‍ പങ്കെടുക്കവേയാണ് താന്‍ ജനിച്ചത്. ഇതറിഞ്ഞതിനെ  തുടര്‍ന്ന് തന്റെ പര് ജോസഫ് സ്റ്റാലിന്‍ എന്ന് കലൈഞ്ജര്‍ പ്രഖ്യാപിക്കുകയായിരുന്നു എന്നും സ്റ്റാലിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com