ആ എരിഞ്ഞടിങ്ങിയ ചിത ബിജെപിയെ ഇല്ലാതാക്കുമെന്ന് ശിവസേന

ബിജെപിയല്ല, മുഖ്യമന്ത്രിയാകണം സംസ്ഥാനം ഭരിക്കാനെന്നും ധര്‍മ പാട്ടീലിന്റെ ശവശരീരത്തിലാണു ഭരണകൂടം നില്‍ക്കുന്നത്. ആ ചിത നിങ്ങളുടെ കസേരയെ ചാരമാക്കുമെന്നും സേന
ആ എരിഞ്ഞടിങ്ങിയ ചിത ബിജെപിയെ ഇല്ലാതാക്കുമെന്ന് ശിവസേന

മുംബൈ: എണ്‍പത്തിനാലുകാരനായ കര്‍ഷകന്റെ ചിത ബിജെപി സര്‍ക്കാരിനെ നശിപ്പിക്കുമെന്ന് ശിവസേന മുഖപത്രം. ബിജെപിയുമായിട്ടുള്ള സഖ്യം വെടിയാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ശിവസേനയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

ഈ മാസം 22നു ഭരണനിര്‍വഹണ കെട്ടിടമായ മന്ത്രാലയയ്ക്കു മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പാട്ടീല്‍, ആറു ദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇങ്ങനെയാവരുത് ഭരണനിര്‍വഹണം. ബിജെപിയല്ല, മുഖ്യമന്ത്രിയാകണം സംസ്ഥാനം ഭരിക്കാനെന്നും ധര്‍മ പാട്ടീലിന്റെ ശവശരീരത്തിലാണു ഭരണകൂടം നില്‍ക്കുന്നത്. ആ ചിത നിങ്ങളുടെ കസേരയെ ചാരമാക്കുമെന്നും സേന പറഞ്ഞു.

സ്വന്തം നാട്ടിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഭാഷണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപം ഇവിടെവന്നിട്ട് എന്തുകാര്യം. പ്രസംഗത്തിലല്ല കാര്യം പ്രവര്‍ത്തിയാലാണ്. പാ്ട്ടീലിന്റെത് കൊലപാതകമാണെന്നും മുഖപ്രസംഗം പറയുന്നു.

പാട്ടീലിന്റെ മരണം കര്‍ഷകരുടെ മനസ്സില്‍ പുതിയ തീയാളിക്കും. വിളഞ്ഞ അഞ്ചേക്കര്‍ വസ്തുവാണു തുച്ഛമായ തുകയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ അയല്‍വാസിയായ മറ്റൊരു കര്‍ഷകന്റെ രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്തതാകട്ടെ, രണ്ടുകോടി രൂപയ്ക്കും. ജില്ലാ തലത്തില്‍ നീതി തേടിയ ശേഷമാണ് അദ്ദേഹം മന്ത്രാലയയില്‍ എത്തിയത്. മൂന്നു മാസത്തോളം പാട്ടീലിന്റെ അവസ്ഥ കേള്‍ക്കാന്‍ ആരും തയാറായില്ല. ന്യായമായ നഷ്ടപരിഹാരത്തിനു പകരം സര്‍ക്കാര്‍ ക്രൂരമായ തമാശയാണു നടത്തിയത്. വിഷയം കൈവിട്ടുപോകുമെന്നു തോന്നിയപ്പോള്‍ ഒന്നരക്കോടി കൊടുത്തു സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നോക്കി. ഇതു കുടുംബം നിരസിച്ചു. ന്യായമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. വികസന പദ്ധതിയെന്ന പേരില്‍ സര്‍ക്കാര്‍ നിയമിച്ച ഏജന്റുമാര്‍ സ്ഥലം പിടിച്ചെടുക്കുകയാണ്. ഇത്തരം ഏജന്റുമാര്‍ വഴി ഇടപെടുന്ന കര്‍ഷകര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ ബാക്കിയുള്ളവര്‍ക്കു താരതമ്യേന ചെറിയ നഷ്ടപരിഹാരം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും സേന ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com