കൃഷി ഭൂമിയില്‍ ആഡംബരവീട് പണിതു;  ഷാരൂഖ് ഖാന്റെ ഫാം ഹൗസ് കണ്ടുകെട്ടി

പ്രമുഖ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മഹാരാഷ്ട്ര അലിബാഗിലെ ഫാംഹൗസ് കണ്ടുകെട്ടി
കൃഷി ഭൂമിയില്‍ ആഡംബരവീട് പണിതു;  ഷാരൂഖ് ഖാന്റെ ഫാം ഹൗസ് കണ്ടുകെട്ടി

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മഹാരാഷ്ട്ര അലിബാഗിലെ ഫാംഹൗസ് കണ്ടുകെട്ടി.ബിനാമി ഇടപാടുകള്‍ തടയുന്ന നിയമമനുസരിച്ച് ആദായ നികുതി വകുപ്പാണ് ഷാരൂഖ് ഖാന്റെ ഫാം ഹൗസ് കണ്ടുകെട്ടിയത്. 

കൃഷി ചെയ്യാനായി കാര്‍ഷിക ഭൂമി വാങ്ങുന്നു എന്ന പേരിലാണ് ഷാരൂഖ് ഖാന്‍ അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ പകരം വ്യക്തിപരമായ ആവശ്യത്തിന് ഫാംഹൗസ് നിര്‍മ്മിച്ചതാണ് നടപടിയ്ക്ക് ആധാരം.

19,960 ചതുരശ്ര മീറ്റര്‍ വലിപ്പമുളള ഫാംഹൗസിന് 14 കോടി രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വിപണി വില ഇതിന്റെ അഞ്ചുമടങ്ങ് മുകളിലായിരിക്കുമെന്ന് ആദായനികുതി വ്യത്തങ്ങള്‍ അറിയിച്ചു. സ്വിമ്മിങ് പൂളും, ഹെലിപാഡും ഉള്‍പ്പെടെ എല്ലാ ആഡംബര സൗകര്യങ്ങളും അടങ്ങുന്നതാണ് ഫാംഹൗസ്. 

ജനുവരി 24ന് വസ്തുവിന്റെ കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ കമ്പനിയായ റെഡ് ചില്ലിസ് എന്റര്‍ടെയിന്‍മെന്റിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്നായിരുന്നു നടപടി. ഇതിന് മുന്‍പ് ഡിസംബറില്‍ കണ്ടുകെട്ടല്‍ നോട്ടീസ് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് അയച്ച് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com