കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനെതിരെ ബിജെപി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോലും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കും
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനെതിരെ ബിജെപി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി. കൈപ്പത്തിയെന്നത് മനുഷ്യ ശരീരത്തിന്റെ ഭാഗമാണ്. അതിനാല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 

തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തിന് 48 മണിക്കൂര്‍ മുന്‍പ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പോലും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കുമെന്നാണ് ആറ് പേജുള്ള പരാതിയില്‍ പറയുന്നത്. 

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ കൈപ്പത്തിയായിരുന്നില്ല. എന്നാല്‍ 1970ല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി എങ്ങിനെ ലഭിച്ചു എന്നത് ദുരൂഹമായി തുടരുന്നതായും ബിജെപി നേതാവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com