തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം: നിത്യാനന്ദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവ്

തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം: നിത്യാനന്ദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവ്
തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം: നിത്യാനന്ദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി ഉത്തരവ്

ചെന്നൈ: കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം സത്യവാങ്മൂലം നല്‍കിയതിന് വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍സ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നിത്യാനന്ദയുടെ അഭിഭാഷകന്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു. സത്യവാങ്മൂലത്തിലെ പിഴവുകള്‍ ഒരു ദിവസം കൊണ്ട് തിരുത്താമെന്ന് നിത്യാനന്ദയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പുനല്‍കി.

മധുരയിലെ അധീനമഠത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി നടപടി. മഠത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് നിത്യാനന്ദയെ വിലക്കണം എന്നാവശ്യപ്പെട്ട് മധുരൈ സ്വദേശിയായ ജഗതലപ്രതാപനാണ് കോടതിയെ സമീപിച്ചത്. മഠത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് നിത്യാനന്ദയെയും അനുയായികളെയും വിലക്കി കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് നിത്യാനന്ദ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതു തിരുത്താന്‍ തയാറാവാത്തതിനെത്തുടര്‍ന്നാണ് കോടതി ഇടപെട്ടത്. കോടതിയുടെ നിര്‍ദേശം നിരന്തരം അവഗണിക്കുന്ന നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍ മഹാദേവന്‍ പൊലീസിനു നിര്
ദേശം നല്‍കി. ആരും വലിയവരല്ലെന്നും നിയമം മാത്രമാണ് കോടതിയുടെ മുന്നിലുള്ളതെന്നും വ്യക്തമാക്കിയാണ് ബെഞ്ചിന്റെ നടപടി.

ഇതിനെത്തുടര്‍ന്ന് നിത്യാനന്ദയുടെ അഭിഭാഷകന്‍ അപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. സത്യവാങ്മൂലത്തിലെ തെറ്റുകള്‍ ഒരു ദിവസം കൊണ്ടു തിരുത്താമെന്ന് ഉറപ്പു നല്‍കിയ അഭിഭാഷകന്‍ അറസ്റ്റ് വാറന്റ് പിന്‍വലിക്കാന്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചു. ഇതിനെത്തുടര്‍ന്ന് വാറന്റ് പിന്‍വലിച്ച കോടതി ഹര്‍ജി ചൊവ്വാഴ്ചയിലേക്കു മാറ്റി.

നേരത്തെ കോടതി നടപടികള്‍ മൊബൈല്‍ ഫോണ്‍ സന്ദേശമായി മറ്റാര്‍ക്കോ അയച്ചതിന് നി്ത്യാനന്ദയുടെ അനുയായിക്കെതിരെ കോടതി നടപടിയെടുത്തിരുന്നു. കോടതി നടപടികള്‍ റെക്കോഡ് ചെയ്യാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് ആരാഞ്ഞ കോടതി മൊബൈല്‍ പിടിച്ചെടുക്കാന്‍ പൊലീസിനോടു നിര്‍ദേശിച്ചു. ഇയാള്‍ ആര്‍ക്കാണ് സന്ദേശങ്ങള്‍ അയച്ചതെന്നു കണ്ടെത്താനും ഉത്തരവുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com