'നിര്‍ഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മ'; വിചിത്ര വാദങ്ങളുമായി അധ്യാപികയുടെ കൗണ്‍സിലിംഗ് ക്ലാസ്

സ്ത്രീകള്‍ പീഡിപ്പിക്കാന്‍ കാരണം അവരുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്കിന്റെ ഉപയോഗവുമാണെന്നും ഇവര്‍ ആരോപിച്ചു
'നിര്‍ഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മ'; വിചിത്ര വാദങ്ങളുമായി അധ്യാപികയുടെ കൗണ്‍സിലിംഗ് ക്ലാസ്

റായ്പൂര്‍: ഡല്‍ഹിയില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന നിര്‍ഭയയുടെ മരണത്തിന് കാരണം പെണ്‍കുട്ടിയുടെ അമ്മയാണെന്ന അധ്യാപികയുടെ ആരോപണം വിവാദമാകുന്നു. അമ്മയുടെ ശ്രദ്ധക്കുറവാണ് നിര്‍ഭയയുടെ മരണത്തിന് കാരണമായതെന്നാണ് ഇവര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ കൗണ്‍സിലിംഗ് ക്ലാസിനിടയിലാണ് റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സ്‌നേഹലത ശങ്കര്‍ എന്ന അധ്യാപിക കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. 

സ്ത്രീകള്‍ പീഡിപ്പിക്കാന്‍ കാരണം അവരുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്കിന്റെ ഉപയോഗവുമാണെന്നും ഇവര്‍ ആരോപിച്ചു. നിര്‍ഭയയുടെ കൊലയ്ക്ക് കാരണവും ഇതുതന്നെയാണെന്നാണ് ഇവര്‍ പറഞ്ഞത്. അധ്യാപികയുടെ പരാമര്‍ശത്തിനെതിരേ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. എന്നാല്‍ ടീച്ചര്‍ തമാശ പറഞ്ഞതാണെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം. 

കാണാന്‍ കൊള്ളാവുന്ന മുഖമില്ലാത്ത പെണ്‍കുട്ടികളാണ് ശരീര പ്രദര്‍ശനം നടത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് നാണമില്ലാതായിരിക്കുന്നുവെന്നും ഇവര്‍ ക്ലാസില്‍ പറഞ്ഞു. ടീച്ചറിന്റെ കൗണ്‍സില്‍ ക്ലാസ് ചില പെണ്‍കുട്ടികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തെളിവായി കാണിച്ചാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. 

ഭര്‍ത്താവല്ലാത്ത ഒരാളോടൊപ്പം എന്തിനാണ് നിര്‍ഭയ ബസില്‍ സഞ്ചരിച്ചതെന്നും നിര്‍ഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മയുടെ ശ്രദ്ധക്കുറവാണെന്നും സ്‌നേഹലത പറയുന്നു. കൂടാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടവരാണെന്നും ഇവര്‍ കുട്ടികളോട് പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ക്ലാസ് എടുത്ത അധ്യാപികയ്‌ക്കെതിരേ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com