പാവപ്പെട്ടവരുടെ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെ; അഞ്ച് തവണത്തെ ഭരണത്തിന് ശേഷവും സമ്പത്തില്‍ കുറവ്

അഞ്ച് തവണ ത്രിപുരയിലെ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുമ്പോള്‍ കൈവശമുള്ള രൂപ 1520 രൂപ മാത്രമാണ്- ബാങ്ക് ബാലന്‍സായി ഉള്ളതാവട്ടെ വെറും 2410 രൂപ അറുപത് പൈസ
പാവപ്പെട്ടവരുടെ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെ; അഞ്ച് തവണത്തെ ഭരണത്തിന് ശേഷവും സമ്പത്തില്‍ കുറവ്

അഗര്‍ത്തല: രാജ്യത്തെ ദരിദ്രനായ മുഖ്യമന്ത്രിയാണ് സിപിഎം പിബി അംഗമായ മണിക് സര്‍ക്കാര്‍. അഞ്ച് തവണ ത്രിപുരയിലെ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കുമ്പോള്‍ കൈവശമുള്ള രൂപ 1520 രൂപ മാത്രമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കെവെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്


ബാങ്ക് ബാലന്‍സായി ഉള്ളതാവട്ടെ വെറും 2410 രൂപ അറുപത് പൈസ. 2013ലെ തെരഞ്ഞടുപ്പില്‍ ജനവിധി തേടുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ കുറവാണ് നിലവിലെ ബാങ്ക് ബാലന്‍സ്. അന്ന് 9,720 രൂപ 38 പൈസയായിരുന്നു ബാങ്ക് ബാലന്‍സായി ഉണ്ടായിരുന്നത്. 

ആറാം തവണയും ജനവിധി തേടുന്ന മണിക് സര്‍ക്കാര്‍ 1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുകയാണ്. അറുപത്തിയൊന്‍പതുകാരനായ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നല്ലിന്നെതും പാര്‍ട്ടി മാസം തോറും നല്‍കുന്ന പതിനായിരം രൂപയാണ് ജീവിത ചെലവായി സ്വീകരിക്കുന്നതും.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായി ത്രിപുര പിടിക്കാനുള്ള റിഹേഴ്്‌സല്‍ കൂടിയായിട്ടാണ് ത്രിപുര തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും രണ്ട് ശതമാനം വോട്ടുകള്‍ മാത്രം നേടിയ ബിജെപി ഒരു ദിവസം നേരം വെളുത്തപ്പോള്‍ പ്രതിപക്ഷമായി മാറിയത് വരാന്‍ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നവരുമുണ്ട്. കൂറുമാറ്റവും നിയമസഭാംഗങ്ങളെ വിലയ്‌ക്കെടുത്തുമായിരുന്നു ബിജെപിയുടെ പുതിയ കരുനീക്കം.

രാജ്യത്തെ നിലവിലുള്ള രണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളെ തകര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുമ്പോള്‍ ത്രിപുരയില്‍ ഭരണമാറ്റം അസാധ്യമാണെന്നാണ് സിപിഎം പറയുന്നത്. സാധാരണക്കാരനായി സൈക്കിള്‍ യാത്രയും റിക്ഷാ  യാത്രയുമായി രാജ്യത്തെ എറ്റവും ലളിത ജീവിതം നയിക്കുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നതാണ് സിപിഎമ്മിന്റെ ശക്തി. മണിക് സര്‍ക്കാരിനെ പോലെ ലളിത ജീവിതം നയിക്കുന്നവരാണ് ത്രിപുരയിലെ ഭൂരിഭാഗം നേതാക്കളും.

അറുപതംഗ നിയമസഭയില്‍ 50 സീറ്റുമായാണ് കഴിഞ്ഞതവണ സിപിഎം അധികാരത്തില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com