മോദിക്കെതിരായ പോരാട്ടം തുടരും; രാഷ്ട്രീയ ബദലുമായി യശ്വന്ത് സിന്‍ഹ

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു പുതിയ സംഘടനയായ രാഷ്ട്രീയമഞ്ച് രൂപികരിച്ചത്. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സംഘടനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി
മോദിക്കെതിരായ പോരാട്ടം തുടരും; രാഷ്ട്രീയ ബദലുമായി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ പടയോട്ടവുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. പാര്‍ട്ടിയിതര രാഷ്ടീയ സഖ്യത്തിനാണ് രൂപം നല്‍കിയത്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു പുതിയ സംഘടനയായ രാഷ്ട്രീയമഞ്ച് രൂപികരിച്ചത്. ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും സംഘടനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി

കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നും ജനങ്ങള്‍ ഭരണത്തില്‍ ഭയചകിതരാണെന്നും രാജ്യത്തെ സംവാദങ്ങളും ചര്‍ച്ചകളും ഏകപക്ഷീയമാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. മോദിയുടെ നയങ്ങളെ വിമര്‍ശിക്കുന്നവരുടെ പൊതു കൂട്ടായ്മയ്ക്ക് രൂപം നല്‍കുക എന്നതാണ് സംഘടനയിലൂടെ യശ്വന്ത് സിന്‍ഹ ലക്ഷ്യമിടുന്നത്.

ബിജെപി നേതാക്കന്‍മാരായ മുന്‍കേന്ദ്രമന്ത്രിമാരായ സോംപാല്‍, ഹര്‍മോഹന്‍ ധവാന്‍, ത്രിണമൂല്‍ എംപി ദിനേഷ് ത്രിവേദി, കോണ്‍ഗ്രസ് എംപി രേണുക ചൗധരി, എന്‍സിപി എംപി മജീദ് മേമന്‍, ആംആദ്മി പാര്‍ട്ടി നേതാവ് സജ്ഞയ് സിംഗ്, ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്ത, ജെഡിയു നേതാവ് പവന്‍ വര്‍മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. 

ആദ്യമായാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നാലുദിവസമായി ചുരുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും മുന്‍ ബിജെപി ധനമന്ത്രിയായ യശ്വന്ത് സിന്‍ഹ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com