"ഇതൊക്കെ ചെറിയ കോടതി, ഞാന്‍ ജൂനിയര്‍ ജഡ്ജിയും" ;  വാദത്തിനിടെ വിമത ജഡ്ജിമാരെ കുത്തി സുപ്രീംകോടതി ജഡ്ജി

"ഇതൊക്കെ ചെറിയ കോടതിയാണ്. ഞങ്ങളൊക്കെ ചെറിയ മനുഷ്യരാണ്. ഞാന്‍ ജൂനിയര്‍ ജഡ്ജിയുമാണ്."
"ഇതൊക്കെ ചെറിയ കോടതി, ഞാന്‍ ജൂനിയര്‍ ജഡ്ജിയും" ;  വാദത്തിനിടെ വിമത ജഡ്ജിമാരെ കുത്തി സുപ്രീംകോടതി ജഡ്ജി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളെ വിമര്‍ശിച്ച് വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച സുപ്രീംകോടതിയിലെ വിമത ജഡ്ജിമാരെ കുത്തി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അപേക്ഷിച്ച ഹര്‍ജിക്കാരനോടാണ് ജഡ്ജിയുടെ പ്രതികരണം. 

"ഇതൊക്കെ ചെറിയ കോടതിയാണ്. ഞങ്ങളൊക്കെ ചെറിയ മനുഷ്യരാണ്. ഞാന്‍ ജൂനിയര്‍ ജഡ്ജിയുമാണ്." ജസ്റ്റിസ് അരുണ്‍ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചു. ഏതൊക്കെ കേസുകള്‍ ആരൊക്കെ പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. 

ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണകോടതി ജഡ്ജി ബ്രാജ് ഗോപാല്‍ ലോയയുടെ ദുരൂഹമരണ കേസ്, താരതമ്യേന ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ജഡ്ജിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജസ്റ്റിസ് മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com