പാൻ കാർഡും ആധാറും  തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

പാൻ കാർഡും ആധാറും  തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം അടുത്ത വർഷം മാർച്ച്​ വരെ നീട്ടി.
പാൻ കാർഡും ആധാറും  തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

ന്യൂഡൽഹി: പാൻ കാർഡും ആധാറും  തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം അടുത്ത വർഷം മാർച്ച്​ വരെ നീട്ടി. ഇന്നലെയായിരുന്നു സമയപരിധി അവസാനിക്കേണ്ടിയിരുന്നത്​. 

ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധിയുടെ അവസാന മണിക്കൂറുകളിൽ അർധരാത്രിയോടുകൂടിയാണ്​ സമയം നീട്ടി നൽകി കൊണ്ട്
സെൻട്രൽ ബോർഡ്​ ഒാഫ്​ ഡയറക്​ട്​ ടാക്​സ്​ ഉത്തരവിറക്കിയത്​. 2019 മാർച്ച്​ 31 വരെയാണ്​ സമയം പുതുക്കി നൽകിയത്​. അഞ്ചാം തവണയാണ്​ അവസാന തീയതി നീട്ടുന്നത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com