ബിജെപിയെ തളയ്ക്കാന്‍ പ്രാദേശിക നീക്കുപോക്കുകള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്; ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായും വികാസ് മോര്‍ച്ചയുമായി സഖ്യത്തിന് ശ്രമം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാദേശിക നീക്കുപോക്കുകള്‍ നടത്താന്‍ കോണ്‍ഗ്രസ് നീക്കം
ബിജെപിയെ തളയ്ക്കാന്‍ പ്രാദേശിക നീക്കുപോക്കുകള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്; ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായും വികാസ് മോര്‍ച്ചയുമായി സഖ്യത്തിന് ശ്രമം

റാഞ്ചി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാദേശിക നീക്കുപോക്കുകള്‍ നടത്താന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായും സഖ്യം രൂപീകരിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

ഒരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ച് സഖ്യത്തിന് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രാദേശീക നീക്കുപോക്കുകള്‍ രൂപീകരിച്ച് ബിജെപിയുടെ മുന്നേറ്റം തടയാനാണ് കോണ്‍ഗ്രസ് പരിപാടിയിടുന്നത്. സംസ്ഥാനതലത്തില്‍ സമാനചിന്താഗതിക്കാരുമായി സഖ്യം രൂപീകരിക്കുന്നതിന് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതെന്ന് ജാര്‍ഖണ്ഡില്‍ എഐസിസിയുടെ പ്രതിനിധിയായ ആര്‍പിഎന്‍ സിങ് പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായുളള കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശാല സഖ്യം സംസ്ഥാനത്ത് രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നിയമസഭയില്‍ 81 സീറ്റുകളാണുളളത്. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിച്ചിരുന്നു. അതിന്റെ ഫലമായി തെരഞ്ഞെടുപ്പില്‍ വിജയിക്കാനും സാധിച്ചു. സമാനമായ രീതിയില്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ആര്‍പിഎന്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com