വീണ്ടും പാചക വാതകത്തിന്റെ വിലകൂട്ടി; വര്‍ധിപ്പിച്ചത് 2.71 രൂപ 

വീണ്ടും പാചക വാതകത്തിന്റെ വിലകൂട്ടി; വര്‍ധിപ്പിച്ചത് 2.71 രൂപ 

ന്യൂഡല്‍ഹി; പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില 2.71 രൂപയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവ് മൂലം ജിഎസ്ടിയില്‍ വ്യത്യാസം പരിഗണിച്ചാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 493.55 രൂപയായി. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പുതുക്കിയ വില പുറത്തുവിട്ടത്. എല്ലാ മാസവും ഒന്നാം തിയതികളിലാണ് കമ്പനികള്‍ പ്രകൃതിവാതക സിലിണ്ടര്‍ വില പുതുക്കി നിശ്ചയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com