കൈലാസയാത്രയ്ക്കിടെ നേപ്പാളില്‍ ഒറ്റപ്പെട്ട് 500ഓളം പേര്‍; കൂട്ടത്തില്‍ അഞ്ച് മലയാളികളും 

മഞ്ഞുമൂടിയതിനാല്‍ ഇവിടേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്
കൈലാസയാത്രയ്ക്കിടെ നേപ്പാളില്‍ ഒറ്റപ്പെട്ട് 500ഓളം പേര്‍; കൂട്ടത്തില്‍ അഞ്ച് മലയാളികളും 

ന്യൂഡല്‍ഹി: കൈലാസ്-മാനസസരോവര്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങവെ ശക്തമായ കാറ്റിലും മഴയിലും അഞ്ച് മലയാളികളടക്കം 500ഓളം പേര്‍ കുടുങ്ങി. മോശമായ കാലാവസ്ഥമൂലം നേപ്പാളിലെ സിമിക്കോട്ടില്‍ കുടുങ്ങിയവരിലാണ് കോഴിക്കോട്ടുനിന്നു പോയവരും ഉള്‍പ്പെട്ടിട്ടുള്ളത്. മഞ്ഞുമൂടിയതിനാല്‍ ഇവിടേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇവരുടെ ഭക്ഷണം തീര്‍ന്നെന്നാണു വിവരം. 

36 അംഗ സംഘത്തില്‍പെട്ട കോഴിക്കോട് കക്കോടി സ്വദേശി വിനോദ്, പാലത്ത് സ്വദേശി ചന്ദ്രന്‍, വനജ, പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ് കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബാക്കി കുറച്ചുപേരെ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട് മറ്റുള്ളവര്‍ നേപ്പാള്‍ ഗഞ്ചില്‍ സുരക്ഷിതരാണെന്നാണ് വിവരം. സംബോധ് ഫൗണ്ടേഷന്‍ കേരള ആചാര്യന്‍ ആധ്യാത്മാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഘം യാത്രതിരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com