പഞ്ചാബ് നാഷ്ണല്‍ ബാങ്ക്  തട്ടിപ്പ് ; നീരവ് മോദിക്കെതിരെ റെഡ് കോര്‍ണറുമായി ഇന്റര്‍പോള്‍

പഞ്ചാബ്  നാഷ്ണല്‍ ബാങ്ക്  തട്ടിപ്പുകേസില്‍ രത്‌നവ്യാപാരി നീരവ് മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്.  നീരവിന്റെ സഹോദരന്‍ നിഷാല്‍ മോദിക്കെതിരെയും കമ്പനി മേധാവി സുബാഷ് പരബിനെതിരെയും
പഞ്ചാബ് നാഷ്ണല്‍ ബാങ്ക്  തട്ടിപ്പ് ; നീരവ് മോദിക്കെതിരെ റെഡ് കോര്‍ണറുമായി ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: പഞ്ചാബ്  നാഷ്ണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ രത്‌നവ്യാപാരി നീരവ് മോദിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്.  നീരവിന്റെ സഹോദരന്‍ നിഷാല്‍ മോദിക്കെതിരെയും കമ്പനി മേധാവി സുബാഷ് പരബിനെതിരെയും റെഡ് കോര്‍ണര്‍  പുറപ്പെടുവിച്ചിട്ടുണ്ട്. 200 കോടി യുഎസ് ഡോളറാണ് നീരവ് മോദിയും കൂട്ടാളികളും ചേര്‍ന്ന് പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്തത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പ്രത്യേകാഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ ഇന്റര്‍പോള്‍ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും പ്രതികളുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. 192 രാജ്യങ്ങളാണ് നിലവില്‍ ഇന്റര്‍പോള്‍ അംഗങ്ങള്‍.

തട്ടിപ്പ് നടത്തി നീരവ് മോദി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിയുകയായിരുന്നുവെന്നായിരുന്നു ആദ്യം കേന്ദ്രത്തിന് ലഭിച്ച വിവരം. എന്നാല്‍ ബ്രിട്ടണിലെ ഹോട്ടലില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരത്തെ തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ അടിയന്തരമായി റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചത്. 

നീരവിന് അഭയം നല്‍കരുതെന്ന് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതികളുടെ നീക്കങ്ങളെ കുറിച്ച് അറിയുന്നതിനായി ഫ്രാന്‍സ്, ബ്രിട്ടണ്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളുടെ സഹായവും കേന്ദ്രം തേടിയിട്ടുണ്ട്.

പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ മുംബൈ ശാഖ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സിബിഐ കരുതുന്നത്. ഇതിനായി ബാങ്ക് ജീവനക്കാരില്‍ ചിലരുടെ സഹായവും നീരവിനും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.പിഎന്‍ബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നും തട്ടിയെടുത്ത നീരവ് മോദി , വിദേശത്തെ അക്കൗണ്ടുകളില്‍ ഈ പണം നിക്ഷേപിച്ചതായാണ് സംശയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com