ടാക്‌സി വാഹനങ്ങള്‍ സുരക്ഷിതമല്ല, സ്ത്രീകള്‍ മാത്രമുള്ള പൂള്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ഗഡ്കരിക്ക് മേനക ഗാന്ധിയുടെ കത്ത് 

ബംഗളൂരുവില്‍ ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാതലത്തിലാണ് മേനക ഗാന്ധി കത്തയച്ചിരിക്കുന്നത്
ടാക്‌സി വാഹനങ്ങള്‍ സുരക്ഷിതമല്ല, സ്ത്രീകള്‍ മാത്രമുള്ള പൂള്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ഗഡ്കരിക്ക് മേനക ഗാന്ധിയുടെ കത്ത് 

ന്യൂഡല്‍ഹി: ടാക്‌സി കമ്പനികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി കത്തയച്ചു. സ്ത്രീയാത്രികരോട് ടാക്‌സി ഡ്രൈവര്‍മാര്‍ മോശമായി പെരുമാറുന്നത് ചൂണ്ടികാട്ടി നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കത്തയച്ചത്. 

നിരവധി കൂടിക്കാഴ്ചകള്‍ നടത്തി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ടാക്‌സിക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഗതാഗത മന്ത്രിയെ സംഭവത്തെക്കുറിച്ച് അറിയിക്കാന്‍ ശ്രമിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രാലയം അറിയിച്ചു. അടുത്തിടെ ബംഗളൂരുവില്‍ ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാതലത്തിലാണ് മേനക ഗാന്ധി കത്തയച്ചിരിക്കുന്നത്. 

കാബ് സര്‍വീസുകളില്‍ പൂള്‍ സംവിധാനം പ്രയോജനപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള പൂള്‍ സര്‍വീസ് എന്നൊരു വിഭാഗവും അവതരിപ്പിക്കണമെന്നും ഇതുവഴി സഹയാത്രികര്‍ സ്ത്രീകള്‍ ആണെന്ന് ഉറപ്പുവരുത്താനുള്ള അവസരമുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കാബ് സര്‍വീസുകളുടെ പ്രവര്‍ത്തനരീതിയില്‍ മറ്റ് പല കുഴപ്പങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്ത് ആവശ്യമായ നടപടികള്‍ ആവശ്യപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com