മുംബൈയില്‍ കനത്ത മഴ; അന്ധേരിയില്‍ നടപ്പാലം റെയില്‍വേ ട്രാക്കിലേക്ക് തകര്‍ന്ന് വീണു

 മുംബൈയില്‍ കനത്ത മഴ; അന്ധേരിയില്‍ നടപ്പാലം റെയില്‍വേ ട്രാക്കിലേക്ക് തകര്‍ന്ന് വീണു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ നടപ്പാലം തകര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് വീണു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രാവിലെ 7.30 ഓടെയായിരുന്നു കിഴക്കന്‍ അന്ധേരിയെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നു വീണത്.

 അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെ സുരക്ഷാസംഘം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നടപ്പാതയുടെ ഒരു ഭാഗം ട്രാക്കിലേക്ക് ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com