'ഹിന്ദു ഊണ്'   അവസാനിപ്പിക്കുകയാണെന്ന് എമിറേറ്റ്‌സ്; പ്രതിഷേധവുമായി യാത്രക്കാര്‍

ഒക്ടോബറിലേക്കുള്ള യാത്രയ്‌ക്കായി ജൂലൈ ഒന്നുമുതല്‍ ബുക്ക് ചെയ്തവരോടാണ് ഹിന്ദുനോണ്‍വെജ് മീല്‍ നല്‍കാന്‍ കഴിയില്ലെന്ന് ഇ- മെയില്‍ വഴി അറിയിച്ചത്
'ഹിന്ദു ഊണ്'   അവസാനിപ്പിക്കുകയാണെന്ന് എമിറേറ്റ്‌സ്; പ്രതിഷേധവുമായി യാത്രക്കാര്‍

ഹൈദരാബാദ്: എമിറേറ്റ്‌സ് വിമാനങ്ങളില്‍ നല്‍കി വന്നിരുന്ന ഹിന്ദു ഊണിന്  നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്പനി. ഇനി മുതല്‍ എക്കോണമി ക്ലാസിലെ യാത്രക്കാര്‍ക്ക് ഹിന്ദു നോണ്‍വെജ് ഊണ് മെനുവില്‍ നിന്നും തിരഞ്ഞെടുക്കന്‍ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.  

ബീഫ് ഒഴിവാക്കിയുള്ള ഊണാണ് ' ഹിന്ദു നോണ്‍ വെജ്' എന്ന പേരില്‍ നല്‍കി വന്നിരുന്നത്. ബിസിനസ് ക്ലാസിലും ഫസ്റ്റ്ക്ലാസിലും ഈ സൗകര്യങ്ങള്‍ തുടരുമെന്ന് എമിറേറ്റ്‌സ് വ്യക്തമക്കിയിട്ടുണ്ട്.

ഒക്ടോബറിലേക്കുള്ള യാത്രയ്‌ക്കായി ജൂലൈ ഒന്നുമുതല്‍ ബുക്ക് ചെയ്തവരോടാണ് ഹിന്ദുനോണ്‍വെജ് മീല്‍ നല്‍കാന്‍ കഴിയില്ലെന്ന് ഇ- മെയില്‍ വഴി അറിയിച്ചത്.

എമിറേറ്റ്‌സിന്റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അപമാനിക്കുന്ന തീരുമാനമാണിതെന്ന് ട്വീറ്റ് ചെയ്തവരോട് എമിറേറ്റ്‌സ് സാസ്‌കാരിക മൂല്യങ്ങളെ മാനിക്കുന്നു. എല്ലാ യാത്രക്കാരെയും നന്നായി പരിഗണിക്കുകയാണ് ലക്ഷ്യമെന്നും വെജ് മീല്‍സിന് കുഴപ്പമുണ്ടാക്കില്ലെന്നുമാണ് എമിറേറ്റ്‌സ് മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com