ആള്‍ക്കൂട്ട ആക്രമണങ്ങള്‍; വ്യാജവാര്‍ത്തകള്‍  തടയണമെന്ന് വാട്ട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍

ആള്‍ക്കൂട്ട ആക്രമണങ്ങള്‍; വ്യാജവാര്‍ത്തകള്‍  തടയണമെന്ന് വാട്ട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍

വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്ട്‌സാപ്പിനോട് ആവശ്യപ്പെട്ടു. വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം വിവിധ സംസ്ഥാനങ്ങളിലായി  നിരപരാധികളെ മര്‍ദ്ദിച്ച് കൊന്നിരുന്നു. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

നിരുത്തരവാദപരവും പ്രകോപിപ്പിക്കുന്നതുമായ സന്ദേശങ്ങളെ പരിശോധിക്കണം എന്നും ഇലക്ട്രോണിക്‌സ് ആന്റ് ഐ ടി  മന്ത്രാലയം  നിര്‍ദ്ദേശിച്ചു.സന്ദേശങ്ങളെ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ പാകത്തില്‍ എന്‍ക്രിപ്റ്റഡ് വിവരങ്ങളായാണ് വാട്ട്‌സാപ്പ് കൈമാറുന്നത്.

  അസം, മഹാരാഷ്ട്ര, ത്രിപുര, പശ്ചമബംഗാള്‍ എന്നിവടങ്ങളിലായി പന്ത്രണ്ടോളം പേരെയാണ് ഒരു മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഗ്രാമത്തിലെത്തി എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 
പ്രകോപനപരമമായ സന്ദേശങ്ങള്‍ തടയുന്നതിനുള്ള സംവിധാനം ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന് വാട്ട്‌സാപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കാണ് ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പിന്റെ ഉടമസ്ഥര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com