പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ യുപിയില്‍ നിന്നുളള ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ; രാഹുലിന് ടിഡിപി എം പിയുടെ ഉപദേശം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 05th July 2018 06:03 PM |
Last Updated: 05th July 2018 06:03 PM | A+A A- |

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നിരവധി തവണ വാര്‍ത്തകളില്‍ ഇടം നേടിയ ടിഡിപി എംപിയുടെ ഉപദേശം. പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ നിന്നുളള ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് ടിഡിപി എം പി ജെ സി ദിവാകര്‍ റെഡ്ഡി രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഉപദേശം.
പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ ദിവാകര്‍ റെഡ്ഡി രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചത്. യുപിഎ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയഗാന്ധിയോടുളള ഉപദേശം എന്ന തരത്തിലാണ് എംപി ഇക്കാര്യം മുന്നോട്ടുവെച്ചത്. ഇതിന് ഒരു വിചിത്ര യുക്തിയും എം പി വിശദീകരിക്കുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുപിയിലെ ജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.