ഈ അധ്യാപകനും കുട്ടികളും വേര്‍പിരിയും; വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടിട്ടും മനസലിഞ്ഞില്ല; ഭഗവാന്‍ സ്ഥലംമാറി പോകണം

സ്‌കൂളിലേക്കുള്ള ഭഗവാന്റെ തിരിച്ചുവരവ് താത്കാലികം മാത്രമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്
ഈ അധ്യാപകനും കുട്ടികളും വേര്‍പിരിയും; വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടിട്ടും മനസലിഞ്ഞില്ല; ഭഗവാന്‍ സ്ഥലംമാറി പോകണം

സ്ഥലം മാറ്റം കിട്ടി മറ്റൊരു സ്‌കൂളിലേക്ക് പോകുന്ന അധ്യാപകനെ വട്ടം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഒരു കൂട്ടം കുട്ടികള്‍. അവരുടെ സ്‌നേഹ വലയത്തില്‍ നിസ്സഹായനായി കണ്ണീര്‍ വാര്‍ക്കുന്ന അധ്യാപകന്‍. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായി മാറിയ ഈ വീഡിയോ ഗുരു ശിഷ്യ ബന്ധത്തിന്റെ മികച്ച ഉദാഹരണമായി മാറി. ഭഗവാന്‍ സാര്‍ തങ്ങളെ വിട്ട് പോകില്ല എന്ന അധികൃതരുടെ ഉറപ്പിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 

എന്നാല്‍ കുട്ടികളെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌കൂളിലേക്കുള്ള ഭഗവാന്റെ തിരിച്ചുവരവ് താത്കാലികം മാത്രമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ജി. ഭഗവാനും അവിടത്തെ വിദ്യാര്‍ത്ഥികളുടേയും സ്‌നേഹമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഭഗവാന്‍ മാഷിന് വേണ്ടി ഒന്നടങ്കം രംഗത്തെത്തിയതോടെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍ സ്ഥലം മാറ്റം സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചു കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്ന് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് ഭഗവാന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. അധ്യാപകന്റെ സ്ഥലംമാറ്റം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇതിനോടകം നിരവധി അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com