ചോദിക്കാനും പറയാനും ഇനി കോടതിയുണ്ട്;  മൃഗങ്ങളെ വ്യക്തികളായി അംഗീകരിച്ച്  ഉത്തരാഖണ്ഡ് ഹൈക്കോടതി

മനുഷ്യന് ഉള്ള എല്ലാ അവകാശങ്ങളും മൃഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ടെന്നും മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് എല്ലാ ഉത്തരാഖണ്ഡുകാരുടെയും ബാധ്യതയാണെന്നും ജസ്റ്റിസ് രാജീവ് ശര്‍മ്മ,ജസ്റ്റിസ് ലോക്പാല്‍ സിങ് 
ചോദിക്കാനും പറയാനും ഇനി കോടതിയുണ്ട്;  മൃഗങ്ങളെ വ്യക്തികളായി അംഗീകരിച്ച്  ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂണ്‍: ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി ഇനി മൃഗങ്ങളെ ഉപദ്രവിക്കാന്‍ നിന്നാല്‍  ശിക്ഷ നല്‍കുമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. മൃഗങ്ങള്‍ക്ക് ' വ്യക്തി പദവി' അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷികള്‍ക്കും വെള്ളത്തിലുള്ള ജീവികള്‍ക്കും വ്യക്തിപദവിക്കുള്ളില്‍ വരും.

മനുഷ്യന് ഉള്ള എല്ലാ അവകാശങ്ങളും മൃഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ടെന്നും മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് എല്ലാ ഉത്തരാഖണ്ഡുകാരുടെയും ബാധ്യതയാണെന്നും ജസ്റ്റിസ് രാജീവ് ശര്‍മ്മ,ജസ്റ്റിസ് ലോക്പാല്‍ സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. 

ഭാരം വഹിക്കുന്ന മൃഗങ്ങള്‍ക്ക് അനുവദനീയമായ ചുമടിന്റെ അളവും കോടതി നിശ്ചയിച്ചിട്ടുണ്ട്. വാഹനങ്ങളായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് ഫഌറസന്റ് ബള്‍ബുകള്‍ ഘടിപ്പിക്കണമെന്നും, മൃഗഡോക്ടറിന്റെ സേവനം നല്‍കണം എന്ന് തുടങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥ വരെ പുതിയ ഉത്തരവിലുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുകയാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് രാജീവ് ശര്‍മ്മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com