സാക്കീര്‍ നായിക് പ്രശ്‌നക്കാരനല്ല: വിട്ടുനല്‍കാനാവില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 06th July 2018 03:23 PM |
Last Updated: 06th July 2018 03:23 PM | A+A A- |

തീവ്ര ഇസ്‌ലാം മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ വിട്ടുതരണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹതീര്‍ മുഹമ്മദ്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി സാക്കിര്‍ നായീകിനെ വിട്ടുനല്‍കാന്‍ ഇന്ത്യ മലേഷ്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതിന്റെ പിറ്റേദിവസമാണ് മലേഷ്യന്‍ പ്രധാനന്ത്രി നിവപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
സാക്കിര്‍ നായികിന് മലേഷ്യയില്‍ സ്ഥിര പരത്വം നല്‍കിയെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതിനാല്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016ലാണ് സാക്കിര്‍ നായിക് ഇന്ത്യ വിട്ടത്. പ്രസംഗങ്ങളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷികക്കുന്നുവെന്നാണ് ഇന്ത്യയില്‍ സാക്കിര്‍ നായിക്കിന് എതിരെയുള്ള കേസ്.