ഞാന്‍ സന്തുഷ്ടനാണ്; ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ബിപ്ലബ് കുമാര്‍ 

വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്‌ ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്നായിരുന്നു മറുപടി
ഞാന്‍ സന്തുഷ്ടനാണ്; ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ബിപ്ലബ് കുമാര്‍ 

ന്യൂഡല്‍ഹി: അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന മറുപടി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന് നല്ല ശീലമാണ്. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്‌ ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ സര്‍ക്കാരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'എന്റെ മുഖത്തേക്ക് നോക്കൂ, ഞാന്‍ സന്തോഷവാനാണ്, ത്രിപുരയിലെങ്ങും സന്തോഷം നിറഞ്ഞിരിക്കുകയാണെ'ന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല
 

അവയവങ്ങള്‍ തട്ടിയെടുക്കുന്നതിനായി കുട്ടികളെ മോഷ്ടിക്കുന്ന സംഘം സംസ്ഥാനത്ത് എത്തിയതായി വ്യാജ വാട്ട്‌സാപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം കഴിഞ്ഞ ആഴ്ചയാണ് ത്രിപുരയില്‍ നാലുപേരെ തല്ലിക്കൊന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം നിരപരാധികളാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇതാദ്യമായല്ല ബിപ്ലവ് കുമാര്‍ അബദ്ധം പറയുന്നത്. ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷനും മഹാഭാരതകാലം മുതലേ ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്ന് പൊതു ചടങ്ങില്‍ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com