ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷ നടത്തിപ്പ് രീതി മാറുന്നു ; ഇനി പരീക്ഷ നടത്തുക 'നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി'

നീറ്റ്, നെറ്റ്, JEE, CMAT, GPAT പരീക്ഷകളാണ് ദേശീയ പരീക്ഷ ഏജന്‍സിയുടെ ചുമതലയിലേക്ക് മാറുന്നത്
ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷ നടത്തിപ്പ് രീതി മാറുന്നു ; ഇനി പരീക്ഷ നടത്തുക 'നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി'


ന്യൂഡല്‍ഹി :  ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷാ നടത്തിപ്പ് രീതി മാറുന്നു. ഇനി മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷ നടത്തുക. നീറ്റ്, നെറ്റ്, JEE, CMAT, GPAT പരീക്ഷകളാണ് ദേശീയ പരീക്ഷ ഏജന്‍സിയുടെ ചുമതലയിലേക്ക് മാറുന്നത്. 

പുതിയ രീതി മുഖേന, കംപ്യൂട്ടര്‍ വഴി പരീക്ഷ നടത്തി വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാകുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം അറിയിച്ചു. സിലബസ്, പരീക്ഷ ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല.  വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കും പുതിയ പരീക്ഷാ രീതിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. 

വ്യത്യസ്ത ദിനങ്ങളിലാകും പരീക്ഷകള്‍ നടത്തുക. നീറ്റ്, ജെഇഇ പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. ജനുവരിയിലും ഏപ്രിലിലുമാകും JEE പരീക്ഷ നടത്തുക. നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലും നടത്തുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com