ഐപിഎസുകാർ കൂട്ടത്തോടെ തോറ്റു; ജയിച്ചത് മൂന്ന് പേർ മാത്രം

പരീക്ഷയെഴുതിയ 122 ഐപിഎസ് ട്രെയിനികളില്‍ 119 പേരും തോറ്റു
ഐപിഎസുകാർ കൂട്ടത്തോടെ തോറ്റു; ജയിച്ചത് മൂന്ന് പേർ മാത്രം

ഹൈദരബാദ്: 2016 ബാച്ചിലെ ഐപിഎസ് ട്രെയിനികള്‍ക്ക് ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമിയിലെ പരീക്ഷയില്‍ കൂട്ടത്തോല്‍വി. പരീക്ഷയെഴുതിയ 122 ഐപിഎസ് ട്രെയിനികളില്‍ 119 പേരും തോറ്റു. ഇനിയുള്ള രണ്ട് അവസരങ്ങളില്‍കൂടി ജയിക്കാനായില്ലെങ്കില്‍ ഇവര്‍ക്ക് ഐപിഎസ് പദവി നഷ്ടമാകും.

2016 ബാച്ചിലെ 136 പേരാണ് ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ദേശീയ പൊലീസ് അക്കാദമിയില്‍ പരീക്ഷയെഴുതിയത്. ഇതില്‍ 14പേര്‍ വിദേശ പൊലീസ് സേനകളിലുള്ളവരാണ്. 122 പേരില്‍ 119 പേരും ഒന്നോ ഒന്നിലധികമോ വിഷയങ്ങളില്‍ തോറ്റു. ഇതില്‍ 98 പേരും പരാജയപ്പെട്ടത് ഇന്ത്യന്‍ പീനല്‍ കോഡ് പരീക്ഷയിലാണ്. ക്രിമിനല്‍ പ്രോസിജര്‍ കോഡ് എന്ന സിആര്‍പിസിയിലും മിക്കവരും തോറ്റു.

ഓരോ വിഷയത്തിലും പരീക്ഷ പാസാകാന്‍ മൂന്ന് അവസരങ്ങളാണുള്ളത്. തോറ്റെങ്കിലും നിലവില്‍ ഇവരെല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രൊബേഷനിലാണ്. മൂന്നാമത്തെ തവണയും പാസായില്ലെങ്കില്‍ ഇവര്‍ക്ക് സര്‍വീസില്‍ തുടരാനാകില്ല. പരീക്ഷയില്‍ ഉദ്യോഗസ്ഥര്‍ തോല്‍ക്കാറുണ്ടെങ്കിലും ഇത്രയധികം പേര്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com