കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ​ഗുരുതരം ; ഐസിയുവിലേക്ക് മാറ്റി

മസ്തിഷ്കാഘാതത്തെ തുടർന്ന്, 92 കാരനായ തിവാരിയെ സെപ്റ്റംബര്‍ 20 നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ​ഗുരുതരം ; ഐസിയുവിലേക്ക് മാറ്റി

ന്യൂഡല്‍ഹി: മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് തിവാരിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

വൃക്കയിലെ അണുബാധയും കുറഞ്ഞ രക്ത സമ്മർദ്ദവുമാണ് തിവാരിയുടെ ആരോ​ഗ്യ നില വഷളാക്കിയതെന്നാണ് റിപ്പോർട്ട്. മസ്തിഷ്കാഘാതത്തെ തുടർന്ന്, 92 കാരനായ തിവാരിയെ സെപ്റ്റംബര്‍ 20 നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്നു തിവാരി. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനാണ് തിവാരി. മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്നു നാരായൺ ദത്ത് തിവാരി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com