നടിയെ നടുറോഡില്‍ കയ്യേറ്റം ചെയ്തു; ടിവി താരം അറസ്റ്റില്‍

ചലച്ചിത്ര നടിയെയും സഹോദരനെയും കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ടിവി താരം അറസ്റ്റില്‍
നടിയെ നടുറോഡില്‍ കയ്യേറ്റം ചെയ്തു; ടിവി താരം അറസ്റ്റില്‍

കൊല്‍ക്കത്ത: ചലച്ചിത്ര നടിയെയും സഹോദരനെയും കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ ടിവി താരം അറസ്റ്റില്‍. ബംഗാളി ടിവി താരം ജോയ് കുമാര്‍ മുഖര്‍ജിയെയാണ് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. നടി സയന്തിക ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

വെള്ളിയാഴ്ച രാത്രിയില്‍ ജോയ്‌ക്കെതിരെ നടിയുടെ പിതാവ് ടോളിഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അലിപ്പോര്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. നടിയും ടിവി താരവും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഒന്‍പതു വര്‍ഷത്തോളം ലിവ്-ഇന്‍ റിലേഷനില്‍ കഴിഞ്ഞ ഇവര്‍ അടുത്തിടെയാണു പിരിഞ്ഞത്. കഴിഞ്ഞ ദിവസം റോഡില്‍ സയന്തികയുടെ കാര്‍ ജോയ് തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. സയന്തികയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനു നേരെയും ജോയ്‌യുടെ ആക്രമണമുണ്ടായി. ജോയ് കാറിനു കേടുപാടുകള്‍ വരുത്തിയതായും പരാതിയിലുണ്ട്. 

എന്നാല്‍ സയന്തികയ്ക്കു പരുക്കുകളുണ്ടായിരുന്നില്ല. സംഭവത്തിനു പിന്നാലെ നടിയുടെ പിതാവു നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. സൗത്ത് കൊല്‍ക്കത്തയില്‍ ജോയ്‌യും സയന്തികയും ചേര്‍ന്ന് ഒരു ഫ്‌ലാറ്റ് വാങ്ങിയിരുന്നു. 60 ലക്ഷത്തിന്റെ ഫ്‌ലാറ്റ് വാങ്ങിയപ്പോള്‍ അഞ്ചു ലക്ഷം മാത്രമാണു സയന്തിക നല്‍കിയത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു വഴക്കെന്നും ജോയ്‌യുടെ സഹോദരന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com