നിര്‍മിച്ചാല്‍ മാത്രമല്ല വിതരണം ചെയ്താലും കണ്ടാലും വിലങ്ങുവീഴും; ചൈല്‍ഡ് പോണ്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 

നിയമലംഘനം നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും 
നിര്‍മിച്ചാല്‍ മാത്രമല്ല വിതരണം ചെയ്താലും കണ്ടാലും വിലങ്ങുവീഴും; ചൈല്‍ഡ് പോണ്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത്തരം ചിത്രങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കുമെതിരെ കേസെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിയമഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ നിയമപ്രകാരം അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ മാത്രമാണ് നിയമപരമായി കേസെടുക്കാന്‍ വകുപ്പുള്ളു. 

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള 2012ലെ നിയമത്തില്‍ ഭേദഗതികള്‍ വരുത്തികൊണ്ടാണ് നിയന്ത്രണം നടപ്പിലാക്കുകയെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കടുത്ത തടവും ഏര്‍പ്പെടുത്തികൊണ്ടുള്ള നിയമഭേദഗതിക്ക് പുറമെയാണ് പുതിയ നീക്കം. ഇത് പാലിക്കാത്തവര്‍ക്ക് 20വര്‍ഷം തടവാണ് ശിക്ഷ ലഭിക്കുക. കുട്ടികളെ ലൈംഗീകപക്വതയെത്താനായി രാസപദാര്‍ഥങ്ങളോ ഹോര്‍മോണുകളോ നല്‍കിയാലും ക്രമിനല്‍ കുറ്റമാകും. പുതിയ നിര്‍ദേശങ്ങള്‍ ഉടന്‍തന്നെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com