ബലാത്സംഗശ്രമം തടഞ്ഞപ്പോള്‍ ആസിഡ് ആക്രമണം: പെണ്‍കുട്ടിയുടെ ബന്ധുവിനെതിരെ കേസെടുത്തു

ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ച് വീട്ടിലെ ബാക്കിയുള്ളവരെ ഉണര്‍ത്തി.
ബലാത്സംഗശ്രമം തടഞ്ഞപ്പോള്‍ ആസിഡ് ആക്രമണം: പെണ്‍കുട്ടിയുടെ ബന്ധുവിനെതിരെ കേസെടുത്തു

ബീഹാര്‍: ബലാത്സംഗ ശ്രമം തടഞ്ഞ പെണ്‍കുട്ടിയ്ക്ക് നേരേ ആസിഡ് ആക്രമണം. ബീഹാറിനടുത്ത് കിഴക്കന്‍ ചമ്പാരന്‍ ജില്ലയ്ക്കടുത്ത് രാത്രിയാണ് സംഭവം നടന്നത്. വീടിനുള്ളില്‍ മുത്തശ്ശിക്കും സഹോദരനുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അകന്ന ബന്ധു കൂടിയായ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ബഹളം വെച്ച് വീട്ടിലെ ബാക്കിയുള്ളവരെ ഉണര്‍ത്തി. ഇതോടെ പ്രതി കയ്യില്‍ കരുതിയിരുന്ന ആസിഡ് പെണ്‍കുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. 

അതേസമയം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com