മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറാ ബാനു ബിജെപിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി: മുത്തലാഖിനെതിരെ നിയമയുദ്ധം നടത്തിയ സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. സൈറാ ബാനു പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ബിജെപി മുസ്ലീം വിരുദ്ധപാര്‍ട്ടിയല്ലെന്ന സന്ദേശം ജനങ്ങള്‍ക്ക് ബോധ്യമായെന്നും ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭാട്ട് പറഞ്ഞു. സൈറയുടെ പാര്‍ട്ടി പ്രവേശം ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചാരപ്പിക്കുന്നവര്‍ക്ക് ഏറ്റ പ്രഹരമാണെന്നും ഏത് മതക്കാര്‍ക്കും പ്രവര്‍ത്തിക്കാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മുസ്ലിം സ്ത്രീകളുടെ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ പ്രത്യേക ചടങ്ങില്‍വെച്ച് സൈറയെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇന്നൊരു അന്താരാഷ്ട്ര പ്രതീകമാണ്. അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയൊള്ളൂ.' അജയ് ഭട്ട് പറഞ്ഞു.പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പായി അജയ് ഭട്ടുമായി സൈറാ ബാനുവും പിതാവ് ഇഖ്ബാല്‍ അഹമ്മദും കൂടിക്കാഴ്ച നടത്തിയിരുന്നു.


മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകള്‍ മുത്തലാഖ്, നിക്കാഹ് ഹലാല, സ്വത്തവകാശത്തിലെ തുല്യതയില്ലായ്മ തുടങ്ങിയ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടാനാണ് ലക്ഷ്യമെന്ന് സൈറാ ബാനു പറഞ്ഞു.

മുത്തലാഖിനെതിരെ ബാനു നടത്തിയ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബാനുവിനൊപ്പം മറ്റ് നാല് സ്ത്രീകളും ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളനും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com