മുസ്ലീങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഇസ്ലാമിക നിയമപ്രകാരം ; രാജ്യത്തെ എല്ലാ ജില്ലകളിലും  ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാനൊരുങ്ങി മുസ്ലിം ലോ ബോര്‍ഡ്

ദാറുള്‍ ക്വാസ എന്ന ശരീഅത്ത് കോടതി, രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്
മുസ്ലീങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഇസ്ലാമിക നിയമപ്രകാരം ; രാജ്യത്തെ എല്ലാ ജില്ലകളിലും  ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാനൊരുങ്ങി മുസ്ലിം ലോ ബോര്‍ഡ്

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികള്‍ സ്ഥാപിക്കാന്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പദ്ധതിയിടുന്നു. ഈ നിര്‍ദേശം ഈ മാസം 15 ന് ഡല്‍ഹിയില്‍ ചേരുന്ന മുസ്ലിം ലോ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മുസ്ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇസ്ലാമിക നിയമപ്രകാരം പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 40 ശരീഅത്ത് കോടതികള്‍ നിലവിലുണ്ട്. ദാറുള്‍ ക്വാസ
എന്ന ശരീഅത്ത് കോടതി, രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇത്തരം കോടതികള്‍ കൊണ്ട്, പ്രശ്‌നങ്ങള്‍ മറ്റ് കോടതികളിലേക്ക് പോകുന്നതിന് പകരം ശരീഅത്ത് നിയമപ്രകാരം പരിഹരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സീനിയര്‍ അംഗം സഫര്യാബ് സിലാനി വ്യക്തമാക്കി. 

ശരീഅത്ത് കോടതികളുടെ നടത്തിപ്പിന് 50,000 രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. ഇത് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ശരീഅത്ത് നിയമങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മാരാക്കാന്‍, തഫ്ഹീം ഇ- ശരിയത്ത് കമ്മിറ്റികള്‍ ഊര്‍ജ്ജിതമാക്കുമെന്നും സഫര്യാബ് സിലാനി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com