'ഓരോ ദിവസം കഴിയുന്തോറും ബിജെപിയുടെ ജനപ്രീതി ഇടിയുന്നു'; മോദി ഗവണ്‍മെന്റിന്റെ ഭാവി പ്രവചിച്ച് ചൈനീസ് മാധ്യമം

രാജ്യത്ത് ദളിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളും സാമ്പത്തിക പരിഷ്‌കരണങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്
'ഓരോ ദിവസം കഴിയുന്തോറും ബിജെപിയുടെ ജനപ്രീതി ഇടിയുന്നു'; മോദി ഗവണ്‍മെന്റിന്റെ ഭാവി പ്രവചിച്ച് ചൈനീസ് മാധ്യമം

രോ ദിവസം കഴിയുന്തോറും രാജ്യത്ത് ബിജെപിയുടെ ജനപ്രീത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചൈനയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നിരീക്ഷണത്തിലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്തുവിട്ടത്. ബിജെപിയ്ക്ക് ജനപ്രീതി കുറയുന്നതിനാല്‍ പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കാനും സാധ്യതയുണ്ടെന്ന് സിന്‍ഹുഅ പറഞ്ഞു. 

രാജ്യത്ത് ദളിത്, ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളും സാമ്പത്തിക പരിഷ്‌കരണങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്. ഓരോ ദിവസം കഴിയുന്തോറും ജനപ്രീതി കുറയുന്നതിനാല്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ പരാജയവും തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കാരണമാകുമെന്നും സിന്‍ഹുഅ വ്യക്തമാക്കി. 

മോദിയുടെ പ്രശസ്തിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന ലോക്‌നീതി സിഎസ്ഡിഎസ്സിന്റെ നിരീക്ഷണത്തെയും ഇതില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ബീഫിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്കും നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമങ്ങളാണ് പ്രധാനമായി ബിജെപിക്ക് തിരിച്ചടിയായത്. കൂടാതെ നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്നതിലൂടെയുണ്ടായ സാമ്പത്തിക തകര്‍ച്ചയും ബിജെപിയുടെ ജനപ്രീതികുറക്കാന്‍ കാരണമായി. ദളിതരിലും താഴ്ന്ന ജാതിയില്‍പ്പെട്ടവരിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപ്രീതി തിരിച്ചെടുക്കാന്‍ 2019 തെരഞ്ഞെടുപ്പിന് വേണ്ടി പുതിയ ഗെയിംപ്ലാന്‍ ബിജെപി കൊണ്ടുവരുമെന്നും മാധ്യത്തില്‍ വന്ന ആര്‍ട്ടിക്കിളില്‍ പറയുന്നു. 

പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മോദി തിരിച്ചെത്തുമെന്നാണ് ചൈനയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള മോദിയുടെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ഇതില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com