നിരന്തരം ആവശ്യപ്പെട്ടിട്ടും സൈക്കിള്‍ വാങ്ങിനല്‍കിയില്ല; 12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

സൈക്കിള്‍ വാങ്ങി നല്‍കാത്തതിലുളള മനോവിഷമം മൂലം 12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.
നിരന്തരം ആവശ്യപ്പെട്ടിട്ടും സൈക്കിള്‍ വാങ്ങിനല്‍കിയില്ല; 12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

പൂനെ: സൈക്കിള്‍ വാങ്ങി നല്‍കാത്തതിലുളള മനോവിഷമം മൂലം 12 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. പൂനെയില്‍ സ്വന്തം ഫ്‌ലാറ്റിലാണ്
കുട്ടി ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

12 വയസ്സുകാരന് സൈക്കിള്‍ വാങ്ങിനല്‍കാമെന്ന് അച്ഛന്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇക്കാര്യം നിരന്തരം പറഞ്ഞ് കുട്ടി സൈക്കിള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ജോലിതിരക്ക് കാരണം അച്ഛന് വാങ്ങിനല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

ശനിയാഴ്ച രാത്രി സൈക്കിളിന്റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ച ശേഷം  മുറിയിലേക്ക് കയറിയ 12 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com