പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 99കാരന്‍ അറസ്റ്റില്‍

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച 99കാരന്‍ അറസ്റ്റില്‍

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99കാരനായ റിട്ട. പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍.

ചെന്നൈ: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99കാരനായ റിട്ട. പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഇയാളുടെ മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന പെണ്‍കുട്ടിയോട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അയല്‍ക്കാരനായ വയോധികനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ഏഴ് മക്കളുള്ള വയോധികനാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും രാജിവച്ച ഇയാള്‍ക്ക് നിരവധി പേരക്കുട്ടികളും അവരുടെ മക്കളും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com