അംബാനിയുടെ തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന് കേന്ദ്രത്തിന്റെ ശ്രേഷ്ഠ പദവി ;  ജെഎന്‍യു ഇല്ലാത്ത ലിസ്റ്റില്‍ ജിയോ ഐഐടികള്‍ക്കൊപ്പം

നിതാ അംബാനിയുടെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത  ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദസര്‍ക്കാരിന്റെ വക ശ്രേഷ്ഠ പദവി. ചട്ടവിരുദ്ധമായാണ് സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അംബാനിയുടെ തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന് കേന്ദ്രത്തിന്റെ ശ്രേഷ്ഠ പദവി ;  ജെഎന്‍യു ഇല്ലാത്ത ലിസ്റ്റില്‍ ജിയോ ഐഐടികള്‍ക്കൊപ്പം

ന്യൂഡല്‍ഹി: നിതാ അംബാനിയുടെ ഇനിയും ആരംഭിച്ചിട്ടില്ലാത്ത  ജിയോ  ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദസര്‍ക്കാരിന്റെ വക ശ്രേഷ്ഠ പദവി. ചട്ടവിരുദ്ധമായാണ് സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനമെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ പദവി ലഭിച്ചതോടെ ഡല്‍ഹി, മുംബൈ ഐഐടികള്‍,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബംഗലുരു,ബിര്‍ലാ ഇന്‍സ്റ്റിറ്റിയൂട്ട്, മണിപ്പാല്‍ അക്കാദമി എന്നീ വിഖ്യാതമായ  സ്ഥാപനങ്ങള്‍ക്ക് തുല്യമായാണ്  ജിയോയെ ഇതുവരേക്കും ഉയര്‍ത്തിയത്.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ്  ഇക്കാര്യം അറിയിച്ചത്.വിദേശ സര്‍വ്വകലാശാകള്‍ 100 വര്‍ഷത്തിലേറെ എടുത്ത് നേട്ടം കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ബഹുദൂരം മുന്നിലാണെന്നും അംബാനിയുടെ തുടങ്ങാത്ത സ്ഥാപനത്തെ സൂചിപ്പിച്ച് മന്ത്രി വ്യക്തമാക്കി. കമ്മിറ്റി മുന്നോട്ട് വച്ച 11 നിബന്ധനകളില്‍ നാലില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത ഏകസ്ഥാപനം ജിയോ ആണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ജെഎന്‍യുവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും പത്ത് വീതം സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി അനുവദിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എന്‍ ഗോപാലസ്വാമിയടങ്ങുന്ന ബഞ്ച് ഇതിനെ എതിര്‍ത്തു. നിലവാരമുള്ളതായി രാജ്യത്ത് ആറ് സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്ന വിലയിരുത്തലില്‍ കമ്മിറ്റി ഉറച്ചു നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com