മുംബൈ സ്‌ഫോടനത്തില്‍ സഞ്ജയ് ദത്തിന് പങ്കുണ്ടോ? ഇതാണ് താക്കറെ ഗഡ്കരിയോട് പറഞ്ഞത് 

സഞ്ജയ് ദത്തിന്റെ ജീവചരിത്രം പ്രമേയമാക്കി നിര്‍മിച്ച സഞ്ജു റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ യഥാര്‍ത്ഥ സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി
മുംബൈ സ്‌ഫോടനത്തില്‍ സഞ്ജയ് ദത്തിന് പങ്കുണ്ടോ? ഇതാണ് താക്കറെ ഗഡ്കരിയോട് പറഞ്ഞത് 

ഞ്ജയ് ദത്തിന്റെ ജീവചരിത്രം പ്രമേയമാക്കി രാജ് കുമാര്‍ ഹിരാനി നിര്‍മിച്ച ചലച്ചിത്രം സഞ്ജു റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ യഥാര്‍ത്ഥ സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി. മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിന് പങ്കില്ലെന്ന് അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെ ഒരിക്കല്‍ തന്നോട് പറഞ്ഞുവെന്നാണ് നിധിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. ഒരു പേന ആറ്റം ബോബിനേക്കാള്‍ ശക്തിയുള്ളതാണെന്നും അതുകൊണ്ടുതന്നെ ഒരു വ്യക്തിയെക്കുറിച്ച് എഴുതുമ്പോള്‍ മാധ്യമങ്ങള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു. 


 
സഞ്ജു താന്‍ കണ്ടെന്നും മികച്ച സിനിമയാണെന്നും പറഞ്ഞ ഗഡ്കരി മാധ്യമങ്ങളും പോലീസും നിയമവ്യവസ്ഥയും ഒരാളെ എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു. സുനില്‍ ദത്തിനെയും അദ്ദേഹത്തിന്റെ മകനെയും ഇത് എത്രമാത്രം ബാധിച്ചുവെന്ന് ചിത്രം കാണിച്ചുതരുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. 

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ് മുംബൈയിലെ തന്ത്രപ്രധാന ഇടങ്ങള്‍ കേന്ദ്രികരിച്ച് 1993 മാര്‍ച്ച് 12ന് നടന്ന ബോംബ് സ്‌ഫോടനങ്ങള്‍. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ്  സഞ്ജയ് ദത്തിന്റെ കൈയില്‍ എ കെ 56 തോക്കുണ്ടായിരുന്നു എന്ന് 'ദി ഡെയ്?ലി' ദിനപത്രത്തില്‍ ആദ്യ റിപ്പോര്‍ട്ട് വന്നത്. പിന്നാലെ മാധ്യമങ്ങളിലെല്ലാം സഞ്ജയ് ദത്തിന്റെ വാര്‍ത്തകളായിരുന്നു നിറഞ്ഞിരുന്നത്. നിരോധിക്കപ്പെട്ട ആയുധം കൈയില്‍വെച്ചതിന് ആറ് വര്‍ഷത്തേ ജയില്‍ ശിക്ഷയാണ് അന്ന് സഞ്ജയ്ക്ക് വിധിച്ചത്. പിന്നീട് ഇത് അഞ്ചു വര്‍ഷമായി കുറച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com