രാജീവ് ഗാന്ധിയെ അപമാനിച്ചു: നവാസുദ്ദീന്‍ സിദ്ദിഖിക്കും സേക്രട് ഗെയിംസിനുമെതിരെ പരാതിയുമായി കോണ്‍ഗ്രസ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുവെന്ന് ആരോപിച്ച് നെറ്റ് ഫഌക്‌സിലെ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച ആദ്യ പരമ്പര സെക്രട് ഗെയിംസിന് എതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്
രാജീവ് ഗാന്ധിയെ അപമാനിച്ചു: നവാസുദ്ദീന്‍ സിദ്ദിഖിക്കും സേക്രട് ഗെയിംസിനുമെതിരെ പരാതിയുമായി കോണ്‍ഗ്രസ്

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചുവെന്ന് ആരോപിച്ച് നെറ്റ് ഫഌക്‌സിലെ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച ആദ്യ പരമ്പര സെക്രട് ഗെയിംസിന് എതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്. പരമ്പരയിലെ നായകനായ നവാസുദ്ദീന്‍ സിദ്ദിഖിക്കും നിര്‍മ്മാതാക്കള്‍ക്കും നെറ്റ് ഫഌക്‌സിന് എതിരെയുമാണ് പരാതി. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് രാജീവ് സിന്‍ഹയാണ് കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

നവാസുദ്ദീന്‍ സിദ്ദിഖിയുടെ കഥാപാത്രം രാജീവ് ഗാന്ധിയെ അപക്വമായ ഭാഷയില്‍ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രാജീവ് ഗാന്ധിയുടെ ഭരണകാലത്തെ പരമ്പര തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചാണ് സീരിയല്‍ മുന്നോട്ടുപോകുന്നതെന്നും പരാതിയില്‍ പറയുന്നു. 

വിക്രം ചന്ദ്രയുടെ പ്രസിദ്ധമായ സേക്രട് ഗെയിംസ് എന്ന നോവലാണ് അതേപേരില്‍ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്‌വാനിയും ചേര്‍ന്ന് സംവിധാനം ചെയ്ത് സീരിയലാക്കിയിരിക്കുന്നത്. മുംബൈ നഗരത്തിന്റെ അധോലക കഥ പറയുന്ന സീരിയലില്‍ അടിയന്തരാവസ്ഥയേയും രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന ബോഫോഴ്‌സ് അഴിമതിയും പ്രമേയമാകുന്നുണ്ട്. പരാതി സ്വീകരിച്ചതായും അന്വേഷണം നടത്തുമെന്നും കല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com