അനാഥാലയങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണം കേരളം എങ്ങനെ ചെലവാക്കിയെന്ന് സുപ്രീം കോടതി

പണം എങ്ങനെ ചെലവാക്കിയെന്ന് രാജ്യത്തിന് അറിയണം. ചിലവിന്റെ കണക്കുകള്‍ വ്യക്തമാക്കി കേരളം പുതിയ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി
അനാഥാലയങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണം കേരളം എങ്ങനെ ചെലവാക്കിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അനാഥാലയങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം എങ്ങനെ ചെലവാക്കിയെന്ന് കേരളത്തോട് സുപ്രീം കോടതി. പണം എങ്ങനെ ചെലവാക്കിയെന്ന് രാജ്യത്തിന് അറിയണം. ചിലവിന്റെ കണക്കുകള്‍ വ്യക്തമാക്കി കേരളം പുതിയ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു


അനാഥലയങ്ങളിലെ നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ 6000ത്തോളം കുട്ടികള്‍ എവിടെ പോയെന്നും കോടതി ചോദിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാത്ത യതീംഖാനകള്‍ക്ക് എതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കരുതെന്നും അനാഥാലയങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com