എന്നെ വരുത്താന്‍ ഇടയാക്കല്ലേ.., ഹെല്‍മറ്റ് ധരിക്കാന്‍ ആഹ്വാനവുമായി യമന്‍ റോഡില്‍ (ചിത്രങ്ങള്‍ )

ഐടി തലസ്ഥാനമായ ബംഗലൂരുവിലാണ് പുതിയ പ്രചാരണ ആശയം നടപ്പിലാക്കിയത്.
എന്നെ വരുത്താന്‍ ഇടയാക്കല്ലേ.., ഹെല്‍മറ്റ് ധരിക്കാന്‍ ആഹ്വാനവുമായി യമന്‍ റോഡില്‍ (ചിത്രങ്ങള്‍ )

ബംഗലൂരു: മരണത്തിന്റെ ദേവനായ യമന്‍ റോഡില്‍ ഇറങ്ങി. കേള്‍ക്കുന്നവര്‍ക്ക് ആകാംക്ഷ തോന്നാം. എന്താണ് സംഭവം എന്ന ചോദ്യവും ഉയരാം. റോഡുസുരക്ഷയുടെ ഭാഗമായി പൊലീസിന്റെ പുതിയ പ്രചാരണ പരിപാടിയാണ് വ്യത്യസ്തമാകുന്നത്.

ഐടി തലസ്ഥാനമായ ബംഗലൂരുവിലാണ് പുതിയ പ്രചാരണ ആശയം നടപ്പിലാക്കിയത്.  റോഡുസുരക്ഷയുടെ ഭാഗമായി ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഉള്‍സൂര്‍ ഗേറ്റ് ട്രാഫിക് പൊലീസാണ് യമനെ മുന്‍നിര്‍ത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്.

യമന്റെ വേഷം ധരിച്ച് പുറത്തിറങ്ങിയ വ്യക്തി വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ബൈക്ക് യാത്രക്കാരോട് വിശദീകരിക്കുന്നതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നു. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് ഉപദേശത്തിന് ഒപ്പം റോസാപൂവ് കൂടി നല്‍കിയാണ് സ്വീകരിക്കുന്നത്.

'യമനെ വരുത്താന്‍ ഇടയാക്കല്ലേ, ഹെല്‍മെറ്റ് ധരിക്കു' എന്ന ബാനറിലാണ് പ്രചാരണ പരിപാടി. റോഡു സുരക്ഷാ വാരചരണത്തിന്റെ ഭാഗമായാണ് വ്യത്യസ്ത ബോധവത്ക്കരണ പരിപാടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com